യാംബുവിൽ അറാട്കോ ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചു
text_fieldsആരിഫ് ചാലിയം, മുഹമ്മദലി ഒഴുകൂർ, നബീൽ എറകോടൻ
യാംബു: യാംബുവിൽ അറാട്കോ ഗ്രൂപ് ഓഫ് കമ്പനി പുതിയ ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചു. യാംബുവിലെ വിവിധ ഫുട്ബാൾ ക്ലബുകളുടെ സ്പോൺസറായും ഫുട്ബാൾ മേഖലയിലെ നിറസാന്നിധ്യവുമായ അറാട്കോ ഗ്രൂപ് ഓഫ് കമ്പനി സ്വന്തമായി ഫുട്ബാൾ ക്ലബ്ബുമായാണ് ഇനി മത്സരങ്ങൾക്ക് ഇറങ്ങുക. അരാട്കോ ഗ്രൂപ്പിന്റെ കീഴിലുള്ള നോവ പാർക്ക് ഹോട്ടലിൽ വെച്ച് അറാട്കോ എഫ്.സിയുടെ ഔപചാരികമായ രൂപവത്കരണവും പ്രഖ്യാപനവും ജഴ്സി പ്രകാശനവും സംഘടിപ്പിച്ചു.
അറാട്കോ മാനേജിങ് ഡയറക്ടറും യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ചെയർമാനുമായ ഹമീദ് കാഞ്ഞിരങ്ങാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈ.ഐ.എഫ്.എ ജനറൽ സെക്രട്ടറി ഇബ്രാഹിം പുലത്ത് ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ചെയ്തു.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ, അൽ ഫലാഹ് മാനേജിങ് ഡയറക്ടർ ശറഫുദ്ധീൻ കാഞ്ഞിരങ്ങാടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അബ്ദുസ്സമദ് ചെറിയം പറമ്പിൽ, സുനീർ ഖാൻ തിരുവനന്തപുരം, ആരിഫ് ചാലിയം, സുഹൈൽ, ഫൈസൽ കാരാട്ടിൽ, റിൻഷാദ്, സുനീർ ബാബു, ഷഫീഖ് അലി, നൗഷാദ്, ഷബീർ, അബൂ, അറാട്കോ മാനേജ്മെന്റ് പ്രതിനിധികൾ, ജീവനക്കാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
മുഹമ്മദലി ഒഴുകൂർ സ്വാഗതവും നബീൽ എറകോടൻ നന്ദിയും പറഞ്ഞു.
അറാട്കോ എഫ്. സി ഭാരവാഹികൾ: അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ (ചെയർമാൻ), അബ്ദുസ്സമദ് ചെറിയം പറമ്പിൽ (വൈസ് ചെയർമാൻ), ആരിഫ് ചാലിയം (പ്രസിഡന്റ്), സുനീർ ഖാൻ തിരുവനന്തപുരം (വൈസ് പ്രസിഡന്റ്), മുഹമ്മദലി ഒഴുകൂർ (ജനറൽ സെക്രട്ടറി), സുഹൈൽ, റിൻഷാദ്, ഷിബു (സെക്രട്ടറി), നബീൽ എറകോടൻ (ട്രഷറർ), ഫൈസൽ കാരാട്ടിൽ, ഷബീർ (ടീം മാനേജർമാർ), നൗഷാദ് (ടീം കോച്ച്), സുനീർ ബാബു (ഫിനാൻസ് ഓഫീസർ), ബഷീർ പൂനൂർ (ടീം രക്ഷാധികാരി), ആഷിക്, ഷഫീഖ് അലി, കെ.സി ജംഷീർ, നവാസ് കിഴിശ്ശേരി, സൽമാൻ, മഅറൂഫ്, മുഹമ്മദ് സഹദ്, അബ്ദുൽ ബാരിസ്, സാദിക്ക് (എക്സിക്യൂട്ടീവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

