യാംബുവിൽ അറാട്കോ എഫ്.സി ജഴ്‌സി പ്രകാശനം ചെയ്തു
text_fieldsയാംബു: പ്രമുഖ ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് ഗ്രൂപ്പ് ആയ അറാട്കോക്ക് കീഴിലുള്ള ഫുട്ബാൾ ക്ലബ്ബിന്റെ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. യാംബു ഷറമിലെ അൽ വർദ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ അറാട്കോ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ, സഹോദരൻ അബ്ദുറസാഖ് കാഞ്ഞിരങ്ങാടൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇറാം എൻജിനീയറിങ് കമ്പനിയുടെ യാംബു ബ്രാഞ്ച് മുൻ ജനറൽ മാനേജറായിരുന്ന ഹുസൈൻ കുഞ്ഞിമോൻ ചടങ്ങിൽ മുഖ്യാഥിതി യായിരുന്നു. അറാട്കോ ക്ലബ് പ്രസിഡന്റ് ആരിഫ് ചാലിയം, സെക്രട്ടറി മുഹമ്മദലി ഒഴുകൂർ, മറ്റു ഭാരവാഹികളായ സുനീർ തിരുവനന്തപുരം, നബീൽ കൊടിയത്തൂർ, സുനീർ ബാബു പുളിക്കൽ, ഫൈസൽ കാരാട്ടിൽ, ഷബീർ അബു വെട്ടത്തൂർ, സുഹൈൽ ഒഴുകൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അറാട്കോ ഗ്രൂപ്പ് ജനറൽ മാനേജർ അബ്ദുസ്സമദ് ഒറ്റപ്പാലം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

