അറാട്കോ സ്തനാർബുദ ബോധവത്കരണം
text_fieldsയാംബു അറാട്കോ സ്തനാർബുദ ബോധവത്കരണത്തിൽ ഡോ. വുറൂദ് അൽ അദ്ലി പ്രസന്റേഷൻ നടത്തുന്നു
യാംബു: യാംബുവിലെ അറാട്കോ കമ്പനിയുടെ ആഭിമുഖ്യത്തിൽ മദീന ഹെൽത്ത് ക്ലസ്റ്ററിന്റെ നാലാമത്തെ സൂപ്പർവൈസറി യൂനിറ്റിന്റ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. യാംബു നോവ പാർക്ക് ഹോട്ടലിൽ നടന്ന പരിപാടയിൽ ഡോ. വുറൂദ് അൽ അദ്ലി (മദീന ഹെൽത്ത് ക്ലസ്റ്റർ) ‘സ്തനാർബുദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും’ വിഷയത്തിൽ പ്രസന്റേഷൻ നടത്തി. പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
സൗദിയിലെ നിരവധി കമ്പനികളുടെ ഉപഹാരങ്ങളും കിഴിവ് കൂപ്പണുകളും പരിപാടിയിൽ സംബന്ധിച്ചവർക്ക് വിതരണം ചെയ്തു.നോവ പാർക്ക് ഹോട്ടൽ മാനേജർ ഡോ. മനാർ അൽ അലി ആമുഖഭാഷണം നടത്തി. മുഹമ്മദലി ഒഴുകൂർ സ്വാഗതവും അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിൽ രാത്രി ഏഴു മുതൽ ഒമ്പതു മണി വരെ സൗജന്യമായി സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കാനുള്ള സൗകര്യം നോവ പാർക്ക് ഹോട്ടലിൽ എല്ലാവർക്കും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ആരിഫ് ചാലിയം, സുനീർ ബാബു തിരുവന്തപുരം, സൽമാൻ, സഹദ്, നബീൽ എറക്കോടൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

