Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅരാംകോ 10 കരാറുകളിൽ...

അരാംകോ 10 കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
അരാംകോ 10 കരാറുകളിൽ ഒപ്പുവെച്ചു
cancel
camera_alt

സൗ​ദി-​കൊ​റി​യ​ൻ നി​ക്ഷേ​പ ഫോ​റ​ത്തി​ൽ സൗ​ദി അ​രാം​കോ 10​ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ജി​ദ്ദ: സൗ​ദി-​കൊ​റി​യ​ൻ നി​ക്ഷേ​പ ഫോ​റ​ത്തി​ൽ സൗ​ദി അ​രാം​കോ 10​ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. പ്ര​തി​വ​ർ​ഷം 60,000 ട​ൺ ശേ​ഷി​യു​ള്ള ഒ​രു മെ​റ്റ​ൽ കാ​സ്റ്റി​ങ്​ ക​മ്പ​നി സ്ഥാ​പി​ക്കു​ന്ന​തും പ്ലാ​ൻ​റ്​ നി​ർ​മി​ക്കു​ന്ന​തും ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കൊ​റി​യ​ൻ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഒ​മ്പ​ത്​ ധാ​ര​ണ​പ​ത്ര​ങ്ങ​ളും ഒ​രു അ​ധി​ക ക​രാ​റും ഒ​പ്പു​വെ​ച്ച​താ​യി സൗ​ദി ദേ​ശീ​യ എ​ണ്ണ ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ പ്ര​ഖ്യാ​പി​ച്ചു.

റി​ഫൈ​നി​ങ്, പെ​ട്രോ​കെ​മി​ക്ക​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ക, ഹൈ​ഡ്ര​ജ​ൻ എ​ന​ർ​ജി സൊ​ലൂ​ഷ​നു​ക​ളു​ടെ വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക, ക​മ്പ​നി​ക്ക് പു​തി​യ സാ​മ്പ​ത്തി​ക ഓ​പ്ഷ​നു​ക​ൾ ക​ണ്ടെ​ത്തു​ക എ​ന്നി​വ​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സൗ​ദി നി​ക്ഷേ​പ മ​ന്ത്രാ​ല​യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച റി​യാ​ദി​ൽ ന​ട​ന്ന സൗ​ദി-​കൊ​റി​യ​ൻ ഇ​ൻ​വെ​സ്റ്റ്​​മെൻറ്​ ഫോ​റ​ത്തി​ലാ​ണ്​ ഇ​ത്ര​യും ധാ​ര​ണ​പ​ത്ര​ങ്ങ​ളു​ടെ ഒ​പ്പി​ട​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്.

ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ ​ഇ​ൻ, സൗ​ദി അ​രാം​കോ​യു​ടെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ എ​ൻ​ജി. അ​മീ​ൻ ബി​ൻ ഹ​സ​ൻ അ​ൽ നാ​സ​ർ, ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ക​മ്പ​നി​ക​ളു​ടെ മു​തി​ർ​ന്ന എ​ക്‌​സി​ക്യൂ​ട്ടി​വു​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കൊ​റി​യ​യി​ലെ നി​ര​വ​ധി ഊ​ർ​ജ ക​മ്പ​നി​ക​ൾ, കൊ​റി​യ ഇ​ല​ക്‌​ട്രി​ക് പ​വ​ർ കോ​ർ​പ​റേ​ഷ​ൻ (കെ​പ്‌​കോ), എ​സ്-​ഓ​യി​ൽ, പോ​സ്‌​കോ, ഹ്യൂ​ണ്ടാ​യ് ഓ​യി​ൽ ബാ​ങ്ക്, കൊ​റി​യ ലോ​ട്ടെ കെ​മി​ക്ക​ൽ ക​മ്പ​നി എ​ന്നി​വ​യു​മാ​യു​ള്ള ധാ​ര​ണ​പ​ത്ര​ങ്ങ​ളും ക​രാ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഹൈ​ഡ്ര​ജ​ൻ ഊ​ർ​ജ വി​ക​സ​നം, ദ്രാ​വ​ക​ങ്ങ​ളെ നേ​രി​ട്ട് രാ​സ​വ​സ്തു​ക്ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ലോ​ഹ​രൂ​പ​വ​ത്​​ക​ര​ണം എ​ന്നി​ങ്ങ​നെ നാ​ല്​ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച്​ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ഈ ​ക​രാ​റു​ക​ൾ വ​ഴി​യൊ​രു​ക്കു​മെ​ന്ന് സൗ​ദി അ​രാം​കോ പ്ര​സി​ഡ​ൻ​റ്​ എ​ൻ​ജി. അ​മി​ൻ ബി​ൻ ഹ​സ​ൻ അ​ൽ നാ​സ​ർ പ​റ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agreements
News Summary - Aramco has signed 10 agreements
Next Story