ജാഫൂറ വാതകപ്പാടത്തിന്റെ പ്രാരംഭ പ്രവർത്തനം ഈ വർഷം ആരംഭിക്കും
text_fieldsആരാംകോ പ്രസിഡന്റ് എൻജി. അമീൻ ബിൻ ഹസൻ അൽ നാസർ
റിയാദ്: ജാഫൂറ വാതകപ്പാടത്തിന്റെ പ്രാരംഭ പ്രവർത്തനം ഈ വർഷം ആരംഭിക്കുമെന്ന് ആരാംകോ പ്രസിഡന്റ് എൻജി. അമീൻ ബിൻ ഹസൻ അൽ നാസർ പറഞ്ഞു. ഇത് ഗ്യാസ് മേഖലയിൽ കമ്പനിയുടെ കഴിവുകൾ വർധിപ്പിക്കുന്നു. ചില പ്രതികൂല വിപണി സാഹചര്യങ്ങൾക്കിടയിലും ശുദ്ധീകരണ, വിതരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരാംകോ ഭാവി നല്ല നിലയിലാണ്.
വിപണി റെക്കോഡ് നിലവാരത്തിലാണെന്നും കരുത്ത് ആസ്വദിക്കുന്നുവെന്നും ഇത് കമ്പനിയുടെ ഭാവി പ്രകടനത്തിലെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്രമേണ ഉൽപാദനം വർധിപ്പിക്കാനുള്ള ഒപെക് പ്ലസ് തീരുമാനം കമ്പനികളിൽ നല്ല സ്വാധീനം ചെലുത്തുമെന്നും ഇത് വിപണി സ്ഥിരത വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രവീകൃത പ്രകൃതി വാതകനിക്ഷേപം സംബന്ധിച്ച് നടപ്പാക്കുന്ന പ്രക്രിയയിൽ മറ്റ് കാര്യങ്ങളുണ്ട്. അത് യഥാസമയം പ്രഖ്യാപിക്കുമെന്നും അൽനാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

