Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയഥാർഥ...

യഥാർഥ  ജീവിതവിജയത്തിന്​ സൽസ്വഭാവം അനിവാര്യം -ഡോ. ഹുസൈൻ ആലുശൈഖ്

text_fields
bookmark_border
യഥാർഥ  ജീവിതവിജയത്തിന്​ സൽസ്വഭാവം അനിവാര്യം -ഡോ. ഹുസൈൻ ആലുശൈഖ്
cancel

മക്ക: സൽസ്വാഭാവം മുറുകെ പിടിക്കുന്നവർക്കേ യഥാർഥ ജീവിതവിജയം ​െ​​കെവരിക്കാൻ സാധിക്കൂവെന്ന്​ അറഫ പ്രഭാഷണം നിർവഹിച്ച്​  മദീന മസ്​ജിദുന്നബവി ഇമാം ഡോ. ഹുസൈൻ ബിൻ അബ്​ദുൽ അസീസ് ആലുശൈഖ്​ പറഞ്ഞു. 

നല്ല സ്വഭാവം പിൻപറ്റുന്നവർ​ക്കാണ്​ നല്ല വ്യക്​തികളാകാൻ സാധിക്കുക. ഉത്തമ സ്വഭാവികൾക്ക്​  ദൈവം ഉയർന്ന പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്​. അത്തരം സ്വഭാവങ്ങൾ ഏതെല്ലാമെന്ന്​ ഖുർആനും സുന്നത്തും വ്യക്​തമാക്കിയിട്ടുണ്ട്​. അവ പഠിക്കാനും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന​ും ​​ശ്രമി​ക്കേണ്ടതുണ്ട്​. മുഴുജീവതത്തിലും ദൈവഭക്​തിയുള്ളവരായിരിക്കുക. അല്ലാഹുവും പ്രവാചകനും കൽപിച്ചതനുസരിച്ച്​  ജീവിതം നയിക്കണം. കൽപിച്ച കാര്യങ്ങൾ ചെയ്യുകയും നിരോധിച്ചവയിൽ നിന്ന്​ അകന്ന്​  നിൽക്കുകയും വേണം.

അവർക്കാണ്​ ഇഹപര​ വിജയം. ധാരാളം അനുഗ്രഹങ്ങൾ ഇങ്ങിനെയുള്ളവർക്കുണ്ടാകുമെന്ന്​ സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്​. നിർബന്ധാനുഷ്​ഠാന കർമങ്ങൾ നിർവഹിക്കണം. അതിലേറ്റം പ്രധാനമാണ്​ നമസ്​കാരം. സൃഷ്​ടിയും സ്രഷ്​ടാവും സന്ധിക്കുന്ന നിമിഷങ്ങളാണത്​. പ്രവാചക​ പാത പിൻപറ്റണം. മികച്ച മാതൃക പ്രവാചക ജീവിതത്തിലുണ്ട്​. ഉദാത്ത സ്വഭാവങ്ങളും പെരുമാറ്റ രീതികളും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്​. സ്​നേഹം, സ​ാഹോദര്യം, വിനയം, കാരുണ്യം തുടങ്ങിയവ മുറ​ുകെ പിടിക്കാനും പക, ​ശത്രുത, വി​േദ്വഷം, ചതി, വഞ്ചന എന്നിവ വെടിയാനും ഉണർത്തിയിട്ടുണ്ട്​. വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്താനും മാതാപിതാക്കളോട്​ കരുണ കാണിക്കാനും ഭാര്യമാരോട്​ നല്ല നിലയിൽ വർത്തിക്കാനും ദാനധർമങ്ങൾ നൽകാനും ആളുകളോട്​ നല്ലനിലയിൽ വർത്തിക്കാനും ആജ്ഞാപിച്ചിട്ടുണ്ട്​. ദൈവസ്​മരണയും പ്രാർഥനയും വർധിപ്പിക്കേണ്ട സന്ദർഭമാണ്​​ ഹജ്ജി​​​​െൻറ ദിവസങ്ങൾ. പശ്ചാതാപത്തി​​​​െൻറ ദിവസമാണ് അറഫ​യെന്നും ഇമാം പറഞ്ഞു.

അറഫ പ്രസംഗം വിവർത്തനം ചെയ്​തത്​ 30 ലധികം ഭാഷകളിലേക്ക്​
മക്ക: മസ്​ജിദുന്നമിറയിൽ ഡോ. ഹുസൈൻ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ നടത്തിയ അറഫ പ്രസംഗം തർജ്ജമ ചെയ്​തത്​ 30 ലധികം ഭാഷകളിലേക്ക്​. ഇതിനുള്ള സാ​േങ്കതിക സംവിധാനങ്ങൾ ഒരുക്കിയത്​ കോട്ടയം സ്വദേശിയായ അമേരിക്കൻ പൗരനായിരുന്നു. ഖാദിമുൽ ഹറമൈൻ ഹജ്ജ്​^ഉംറ പദ്ധതിക്ക്​ കീഴിലാണ്​ വിവിധ ഭാഷാ വിവർത്തകരെ നിയോഗിച്ച്​ വയർലസ്​ സംവിധാനത്തിൽ അറഫാപ്രസംഗം തർജ്ജമ ചെയ്​തത്​. 
സൽമാൻ രാജാവി​​​​െൻറ അതിഥികളായി ഹജ്ജിനെത്തിയവർക്ക്​ ഒരുക്കിയ അറഫയിലെ താമസ സ്​ഥലങ്ങളിൽ​ പ്രസംഗം തത്സയമമെത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.  95 രാജ്യങ്ങളിൽ നിന്ന്​ 5400 ഒാളം ഹാജിമാരാണ്​  രാജാവി​​​​െൻറ ചെലവിൽ ഇത്തവണ ഹജ്ജിനെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsarafa speech
News Summary - arafa speech-saudi-saudi news
Next Story