Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറഫ പ്രഭാഷണം മികവോടെ...

അറഫ പ്രഭാഷണം മികവോടെ ആറുഭാഷകളില്‍ കേൾക്കാം

text_fields
bookmark_border
അറഫ പ്രഭാഷണം മികവോടെ ആറുഭാഷകളില്‍ കേൾക്കാം
cancel
camera_alt????? ????????? ????????????

മ​ക്ക: ഹ​ജ്ജി​​െൻറ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ അ​റ​ഫ​സം​ഗ​മ ദി​ന​ത്തി​ലെ പ്ര​ഭാ​ഷ​ണം ഇ​ത്ത​വ​ണ ആ​റു ഭാ​ഷ​ക​ളി​ ല്‍ ത​ത്സ​മ​യം വി​വ​ര്‍ത്ത​നം ചെ​യ്യും. ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ഉ​ര്‍ദു, മ​ലാ​യ്, പേ​ര്‍ഷ്യ​ന്‍, ട​ർ​ക്കി​ഷ് ഭാ​ഷ​ക​ളി​ലാ​ണ്​ ത​ർ​ജ്ജ​മ​യു​ണ്ടാ​വു​ക. റേ​ഡി​യോ​യി​ല്‍ 88.3 എ​ഫ്.​എം വ​ഴി​യും ‘അ​റ​ഫാ​ത്ത് സെ​ര്‍മെ​ന്‍’ എ​ന്ന ആ​പ് വ​ഴി​യും ഹാ​ജി​മാ​ര്‍ക്ക് അ​റ​ഫ പ്ര​ഭാ​ഷ​ണം കേ​ൾ​ക്കാം. ല​ക്ഷ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​റ​ഫ​യി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ്ര​ഭാ​ഷ​ണ​ത്തി​​െൻറ പൊ​രു​ള്‍ ത​ത്സ​മ​യം എ​ത്തി​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ഇ​രു​ഹ​റം കാ​ര്യാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​വും അ​റ​ഫ​യി​ലൊ​രു​ങ്ങി. ക​ഴി​ഞ്ഞ വ​ര്‍ഷം മു​ത​ലാ​ണ്‌ അ​റ​ഫ പ്ര​ഭാ​ഷ​ണം വി​വ​ര്‍ത്ത​നം ആം​ര​ഭി​ച്ച​ത്.

ഇ​തി​നാ​യി അ​റ​ഫ​യി​ലെ മ​സ്ജി​ദു ന​മീ​റ​ക്ക് അ​ടു​ത്ത് അ​ത്യാ​ധു​നി​ക റേ​ഡി​യോ നി​ല​യം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഭാ​ഷാ​വി​ദ​ഗ്​​ധ​ര​ും സ​േ​ങ്ക​തി​ക വി​ദ​ഗ്​​ധ​രു​മാ​യി 30ഒാ​ളം പേ​രാ​ണ് ഇ​തി​​െൻറ മു​ന്നൊ​രു​ക്ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ഹ​ജ്ജി​​െൻറ പ്ര​ധാ​ന ച​ട​ങ്ങാ​ണ് അ​റ​ഫാ സം​ഗ​മം. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ള്‍ അ​റ​ഫ​യി​ല്‍ ഒ​രു​മി​ച്ചു കൂ​ടും. ഇ​വി​ടെ പ്ര​വാ​ച​ക​ന്‍ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തെ അ​നു​സ്മ​രി​ച്ച് സൗ​ദി​യി​ലെ ഗ്രാ​ൻ​ഡ്​​ മു​ഫ്തി​യാ​ണ് അ​റ​ഫ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക. അ​റ​ഫ മൈ​താ​ന​ത്തെ മ​സ്ജി​ദു​ല്‍ ന​മി​റ​യി​ലാ​ണ്​ പ്ര​ഭാ​ഷ​ണം ന​ട​ക്കാ​റു​ള്ള​ത്. അ​റ​ബി ഭാ​ഷ​യി​ല്‍‌‍ ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണം ഇ​ത്ത​വ​ണ ആ​റു ഭാ​ഷ​ക​ളി​ല്‍ ത​ത്സ​മ​യം വി​വ​ര്‍ത്ത​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsarafa speech
News Summary - arafa speech-saudi-gulf news
Next Story