Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറഫയിൽ ആശ്വാസമേകി...

അറഫയിൽ ആശ്വാസമേകി ആര്യവേപ്പ്​ മരങ്ങൾ

text_fields
bookmark_border
അറഫയിൽ ആശ്വാസമേകി ആര്യവേപ്പ്​ മരങ്ങൾ
cancel
 മക്ക: അറഫ സംഗമത്തിനിടയിൽ കൊടും ചൂടിൽ നിന്ന്​ തീർഥാടകർക്ക്​ ആശ്വാസമേകി ആര്യവേപ്പ്​ മരങ്ങളും. പ്രവിശാലമായ അറഫ മൈതാനത്ത്​  പന്തലിച്ചു നിൽക്കുന്ന ആര്യവേപ്പ്​ മരങ്ങളെ ഹജ്ജിനെത്തിയവർക്ക്​ മറക്കാനാകില്ല. സുഡാൻ പ്രഡിഡൻറായിരുന്ന ജഅ്​ഫർ നുമൈരി ഏകദേശം 35 വർഷങ്ങൾക്ക്​ മുമ്പാണ്​ 1000 ത്തോളം ആര്യവേപ്പ്​ ചെടികൾ അറഫ മൈതാനത്ത്​ നട്ടു​ പിടിപ്പിക്കാൻ നൽകിയത്​. മികച്ച പരിഗണന​േയാടെ പുണ്യഭൂമിയിൽ സൗദി ഗവൺമ​​െൻറ്​ അത്​ നട്ടു വളർത്തി വലുതാക്കി.   തുടക്കത്തിൽ ​ ജബലുറഹ്​മ, മസ്​ജിദുന്നമിറ എന്നിവക്കടുത്ത്​ മാത്രമായിരുന്നു ആര്യവേപ്പ്​ മരങ്ങൾ . ഇന്നിപ്പോൾ അറഫയുടെ മുഴുവൻ ഭാഗങ്ങളിലും മരങ്ങൾ നിറഞ്ഞിരിക്കുന്നു. ഏകദേശം അഞ്ച്​ ലക്ഷത്തോളം ആര്യവേപ്പ്​ മരങ്ങൾ അറഫയിലുണ്ടെന്നാണ്​ കണക്ക്​. സൂര്യാസ്​തമനം വരെയുള്ള അറഫയിലെ നിർത്തത്തിനിടയിൽ ലക്ഷക്കണക്കിന്​ തീർഥാടകർക്കാണ്​ ഇൗ വേപ്പ്​ മരങ്ങൾ തണലേകുന്നത്​.  സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷണവും ഇതു നൽകുന്നു. പൊടിശല്യവും ഇൗ മരം തടയുന്നു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newshajmalayalam newsAryaveppu
News Summary - Arafa aryaveppu tree-Gulf news
Next Story