അറേബ്യൻ വൈബ്സ് ഇന്ന്; ഫ്രാങ്കോയും മൻസൂർ ഇബ്രാഹീമും പാടും
text_fieldsജിദ്ദ: ജിദ്ദ എറണാകുളം സോഷ്യൽ ആൻഡ് ആർട്സ് കൺസേൻ (ജെസാക്ക്) സംഘടിപ്പിക്കുന്ന ‘അറേബ്യൻ വൈബ്സ്’ സ്റ്റേജ് ഷോ വ്യാഴാഴ്ച ജിദ്ദയിൽ അരങ്ങേറും. ജിദ്ദ കിലോ പത്ത് അൽ ഹദീഖ ഓഡിറ്റോറിയത്തിൽ രാത്രി ഒമ്പതിന് തുടങ്ങുന്ന പരിപാടിയിൽ പ്രമുഖ പിന്നണി ഗായകരായ ഫ്രാങ്കോയും മൻസൂർ ഇബ്രാഹീമും മുഖ്യാതിഥികളായിരിക്കും. പ്രവേശനം സൗജന്യമാണ്. ദമ്മാമിൽ നിന്നുള്ള ജനപ്രിയ കലാകാരി സൗജന്യ ശ്രീകുമാറും പാടാനെത്തുന്നുണ്ട്.
ജിദ്ദയിലുള്ള എറണാകുളം ജില്ലക്കാരായ കലാകാരന്മാർക്ക് പരിപാടിയിൽ അവസരം നൽകും. എറണാകുളം ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക കൂട്ടായ്മകളുടെ കോഒാഡിനേഷൻ കമ്മിറ്റിയാണ് ജെസാക്ക്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾ മാത്രമാണ് സംഘടന ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
1500ലേറെ ആൽബങ്ങൾ നിർമിക്കുകയും നിരവധി ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്ത ഫ്രാങ്കോയുടെ മൂന്നാമത്തെ സൗദി സന്ദർശനമാണിത്. കലാമേഖലയിൽ പുതിയ അവസരങ്ങൾ സൗദിയിൽ തുറന്നുകിട്ടുന്നതിൽ സന്തോഷമുണ്ട്. ജിദ്ദയിൽ ആദ്യമായാണ് വരുന്നത്. സൗദി ആൽബം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജനങ്ങളെ വേർതിരിക്കുന്ന നിയമങ്ങളെ അനുകൂലിക്കാനാവില്ല. വാർത്തസമ്മേളനത്തിൽ ജെസാക്ക് പ്രസിഡൻറ് സഹീർ മാഞ്ഞാലി, കൾചറൽ പ്രോഗ്രാം സെക്രട്ടറി മുഹമ്മദ് ഷാ ആലുവ, ഷിനു ജമാൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
