Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വംശനാശ ഭീഷണിക്കിടയിൽ അറേബ്യൻ കടുവയ്​ക്ക്​​​ സുഖപ്രസവം
cancel
camera_alt

സൗദിയിലെ അൽഉല മൃഗസംരക്ഷണ കേന്ദ്രത്തിൽ പിറന്ന​​ പെൺകടുവ

Homechevron_rightGulfchevron_rightSaudi Arabiachevron_rightവംശനാശ ഭീഷണിക്കിടയിൽ...

വംശനാശ ഭീഷണിക്കിടയിൽ അറേബ്യൻ കടുവയ്​ക്ക്​​​ സുഖപ്രസവം

text_fields
bookmark_border

ജിദ്ദ: ഗുരുതര വംശനാശ ഭീഷണിക്കിടയിൽ അറേബ്യൻ കടുവകളിലൊന്നി​െൻറ സുഖ പ്രസവത്തിന്​​ വലിയ​ വാർത്താപ്രാധാന്യം നൽകി സൗദി അധികൃതർ. വംശം നശിച്ച്​ പോകാതിരിക്കാൻ സംരക്ഷണ പ്രവർത്തനം ശക്തമാക്കുന്നതിനിടയിൽ ഒരു പെൺകടുവ തന്നെ പിറന്നത്​ ഏറെ ആഹ്ളാദവും വന്യമൃഗ സംരക്ഷണ പ്രവർത്തനങ്ങൾക്ക്​ പുതിയ ഊർജവും പകർന്നിരിക്കുകയാണ്​.​​ വടക്കൻ മേഖലയിലെ ലോകപ്രശസ്​ത പൗരാണിക കേ​ന്ദ്രമായ അൽഉലയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലാണ്​ പെൺകടുവക്ക്​ ജന്മം നൽകിയത്​.

ഈ വർഷം ഏപ്രിൽ 23നാണ്​ പ്രസവം നടന്നതെങ്കിലും കുഞ്ഞി​െൻറ ആരോഗ്യവും വളർച്ചയുടെ ഘട്ടങ്ങളും സൂക്ഷ്​മമായി നിരീക്ഷിച്ച ശേഷം ഇപ്പോഴാണ്​ വിവരം പുറത്തുവിട്ടത്​.​ അമീർ സഉൗദ്​ അൽഫൈസൽ വന്യജീവി ​ഗവേഷണ കേന്ദ്രത്തിലെ കടുവകളുടെ കൂട്ടത്തിലേക്ക്​ മാറ്റുന്നതി​െൻറ മുന്നോടിയായി ജുലൈ 13 ന് കടുവയുടെ ആരോഗ്യസ്ഥിതി​ പരിശോധിച്ച്​ ഉറപ്പാക്കുകയും ലിംഗ നിർണയം നടത്തുകയും ചെയ്​തതായി അൽഉല ഗവർണറേറ്റ്​ റോയൽ കമീഷൻ അറിയിച്ചു. അറേബ്യൻ കടുവയുടെ സുഖപ്രസവം അവയെ സംരക്ഷിക്കാൻ സമയം വൈകിയിട്ടില്ലെന്ന സന്ദേശമാണ്​ നൽകുന്നതെന്ന്​​ അൽഉല റോയൽ കമീഷൻ സി.ഇ.ഒ ഉമർ ബിൻ സ്വാലിഹ്​ അൽമദനി പറഞ്ഞു.

അറേബ്യൻ കടുവ പോലുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നത് ഭൂമിയുടെ നിലനിൽപിനും പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥകളുടെയും സ്വാഭാവിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും അത്യന്താപേക്ഷിതമാണ്​. ഇത്​ റോയൽ കമീഷ​െൻറ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റിപ്പോർട്ടനുസരിച്ച്​ അറേബ്യ കടുവകൾ ഗുരുതര വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ്​. വർഷങ്ങളായുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നഷ്​ടപ്പെടലി​െൻറയും വേട്ടയാടലി​െൻറയും ഫലമായി ഇപ്പോൾ അറേബ്യൻ കടുവകളുടെ എണ്ണം 200 കവിയുന്നില്ല. ഇതി​െൻറ ഭാഗമായാണ്​ അറേബ്യൻ കടുവ കേന്ദ്രം തുറക്കുന്നതുൾപ്പെടെയുള്ള സംരംഭങ്ങൾ കമീഷൻ ആരംഭിച്ചത്​. അറേബ്യൻ കടുവ ഫണ്ട്​ സ്ഥാപിക്കുന്നതിന്​ 25 ദശലക്ഷം ഡോളർ അനുവദിച്ചു.

വംശനാശഭീഷണി നേരിടുന്ന മറ്റ്​ മൃഗങ്ങളെയും സംരക്ഷിക്കുന്നുണ്ട്​. അൽഉല ഗവർണറേറ്റിലെ പല സ്ഥലങ്ങളിലുമുള്ള ശിലാ ലിഖിതങ്ങളിൽ അറേബ്യൻ കടുവകളുടെ ചിത്രങ്ങളുണ്ട്​. ചരിത്രത്തിൽ അൽഉലയുടെ സ്വഭാവിക പരിസ്ഥിതിയുടെ സമൃദ്ധി സ്ഥിരീകരിക്കുന്നതാണിത്​. അൽഉലയുടെ പരിസ്ഥിതിയെയും പ്രകൃതിയെയും പരിപാലിക്കുക, പൈതൃകവും പുരാവസ്​തുക്കളു സംരക്ഷിക്കുക എന്നിവ കമീഷ​െൻറ പ്രധാന ലക്ഷ്യങ്ങളിൽപ്പെടുന്നു. ഇതിലുടെ അൽഉല ലോകത്തെ ഏറ്റവും കൂടുതൽ ജീവികളുള്ള പ്രദേശമായി മാറുമെന്നും ഉമർ ബിൻ സ്വാലിഹ്​ അൽമദനി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:extinctionArabian TigerAlUla
News Summary - Arabian tiger gives birth amid threat of extinction
Next Story