ലോക അറബി ഭാഷാദിനം ആചരിച്ചു
text_fieldsയാമ്പു: ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് യാമ്പു അൽ മനാർ ഇൻറർ നാഷനൽ സ്കൂൾ വിദ്യാർഥികൾ വിവിധ പരിപാടിക ൾ സംഘടിപ്പിച്ചു. സ്കൂൾ ബോയ്സ് സെക്ഷനിൽ നടന്ന പരിപാടിയിൽ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ അധ്യാപകരായ അബ്് ദുല്ല അൽ ജുഹ്നി, അനീസുദ്ദീൻ ചെറുകുളമ്പ്, മുഹമ്മദ് അഖ്ത്തർ ഖാൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ അസദ് ദാവൂദ്, ഇബ്രാഹീം മുഹമ്മദ്, മുഹമ്മദ് ഇർഫാൻ, താരിഖ്, ഫാഹിസ് മുഹമ്മദ്, നിഹാലു റഹ്മാൻ എന്നിവർ സംസാരിച്ചു. സാഹിൽ മുഹമ്മദ്, അഷ്‌ഫാഖ്, മുഹമ്മദ് ഹിഷാം, സൈഫ് റഹ്മാൻ, മുഹമ്മദ് സാദിഖ്, അബ്ദുല്ല അർഷദ്, മീർ അർഹാം, ഷാസിൽ, മിസ് യാൻ, സുഹൈൽ, മുർഷിദ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
സ്‌കൂൾ ഡയറക്ടർ അഹ്‌മദ് അൽ മരിയോദ, അഡ്മിനിസ്ട്രേഷൻ മാനേജർ മുസാ ഹിദ് ഖാലിദ് അൽ റഫാഇ, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുദ്ദസിർ ഗോറിയ സ്വാഗതം പറഞ്ഞു. ഗേൾസ് വിഭാഗത്തിൽ നടന്ന പരിപാടിയിൽ വിദേശ സ്‌കൂൾ വിഭാഗം സൂപർവൈസർ അമൽ അൽ ഒതൈബി മുഖ്യാഥിതിയായി. അഡ്മിനിസ്ട്രേഷൻ മാനേജർ ഇൻ ചാർജ് സമാഹ് അൽ ഹമീദ് അൽ ഗോഷി, വൈസ് പ്രിൻസിപ്പൽ പി.എം ഫാഇസ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
