Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക...

ലോക സംസ്​കാരങ്ങളിലേക്ക്​ ജാലകം തുറന്ന്​ ദമ്മാമിൽ അറബ്​ തി​യേറ്റർ ദിനാഘോഷം

text_fields
bookmark_border
ലോക സംസ്​കാരങ്ങളിലേക്ക്​ ജാലകം തുറന്ന്​ ദമ്മാമിൽ അറബ്​ തി​യേറ്റർ ദിനാഘോഷം
cancel

ദമ്മാം: കലാസംസ്​കാരിക സമന്വയങ്ങളിലുടെ മാത്രമേ പുരോഗമന ബോധമുള്ള സമൂഹ സൃഷ്​ടി സാധ്യമാകൂ എന്ന സന്ദേശമുയർത്തി ദമ്മാമിലെ അസോസിയേഷൻ ഓഫ് കൾച്ചർ ആൻഡ് ആർട്‌സ് അറബ്​ തി​യേറ്റർ ദിനം ആഘോഷിച്ചു. ജനുവരി 10 ആയിരുന്നു അറബ്​ തിയറ്റർ ദിനം. അന്ന്​ രാത്രിയാണ് ​ആഘോഷ പരിപാടികൾ അരങ്ങേറിയത്​. മൊതാസ് അൽ-അബ്​ദുല്ല സംവിധാനം ചെയ്ത് അബ്​ദുറഹ്​മാൻ അൽ-സഈദും അബ്​ദുല്ല ഗസ്‌വാനിയും ചേർന്ന് രചിച്ച നാടകമായിരുന്നു മുഖ്യ ആകർഷണം.

'ജീവിതം ഒരു തിയേറ്റർ, നാടകം ജീവിതമാണ്' എന്ന തലക്കെട്ടിൽ ലെബനീസ് നടൻ റഫീഖ് അലി അഹമ്മദ് എഴുതിയ 'അറബ് ഡേ ഫോർ തിയറ്ററിന്‍റെ' പ്രസംഗം ആർട്ടിസ്റ്റ് റാഷിദ് അൽ വർത്താൻ വായിച്ചു. കലാസംസ്​കാരിക പ്രവർത്തനങ്ങളിൽ നിന്നകന്നുപോയി സാമൂഹിക മാധ്യമങ്ങളിൽ കുടുങ്ങിപ്പോകുന്ന യുവതലമുറയെ തിരികെ കൊണ്ടുവരാൻ നമുക്കെങ്ങനെ സാധിക്കും എന്ന അതി പ്രധാന ചോദ്യമാണ്​ റഫീഖ്​ അലി അഹമ്മദ്​ ഉയർത്തിയത്​. ഇത്​ കേവലം കുറേ കലാകാരന്മാരുടെ മാത്രം ഉത്തരവാദിത്തമല്ല മറിച്ച്​ ഹൃദയങ്ങൾ അടുക്കുന്ന സാംസ്​കാരിക ബോധമുള്ള സമൂഹം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരുടേയും കടമയാണ്​ എന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

നാടക പ്രവർത്തകൾ തെരുവിലിറങ്ങി ജനങ്ങളുടെ ആശങ്കകളും അഭിലാഷങ്ങളും നിരീക്ഷിച്ച് ആളുകൾ സ്വയം കാണുന്ന ഒരു ദർപ്പണമെന്ന നിലയിലുള്ള കലാസൃഷ്​ടിയായി അവതരിപ്പിക്കണം. അതോടെ പുതുതലമുറയും ഇതിലേക്ക് ആകർഷിക്കപ്പെടും. കലക്കായി മറ്റുള്ളവരെ നോക്കു​മ്പോൾ പാശ്ചാത്യൻ സംസ്​കാരങ്ങളിൽ മയങ്ങുകയല്ല വേണ്ടത്​, മറിച്ച് ഇന്ത്യയുടെ രാഷ്​ട്രപിതാവ്​ മഹാത്മാഗാന്ധി പറഞ്ഞത്​ പോലെ ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലേക്കും ഞാൻ എ​ന്‍റെ ജാലകങ്ങൾ തുറക്കുകയാണ്, നിങ്ങൾ എന്നെ എന്‍റെ മണ്ണിൽ നിന്ന് പിഴുതെറിയരുത് എന്ന ചിന്തയായിരിക്കണം നമ്മെ നയിക്കേണ്ടത്​ എന്നും റഫീഖ്​ അലി അഹമ്മദ്​ കൂട്ടിച്ചേർത്തു. മതമൗലികവാദം, ഉപഭോഗസംസ്കാരം, മതഭ്രാന്ത്, സഹജീവികളോടുള്ള വിദ്വേഷം, തീവ്രവാദത്തിന്‍റെ ഇരുട്ട്​ എന്നിവക്കിടയിൽ പ്രത്യാശയുടെ തിരിവെട്ടം നൽകാൻ നാടകങ്ങൾക്കാകുമെന്ന്​ ഓപൺ ഫോറത്തിൽ റഫീഖ്​ അലിയോടൊപ്പം ചർച്ചയിൽ പ​ങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആളുകൾക്കിടയിലുള്ള മാനസികവും ഭൂമിശാസ്ത്രപരവുമായ തടസ്സങ്ങൾ നശിപ്പിക്കുകയും സഹോദരങ്ങൾക്കിടയിൽ പരസ്പര ധാരണയുടെ പാലങ്ങൾ നിർമിക്കുകയും ചെയ്യുന്ന നാടക തിയേറ്ററുകൾ ഉയർന്നു വരണമെന്നും അഭിപ്രായമുയർന്നു.


അറബ് നാടക-സംസ്‌കാരത്തെക്കുറിച്ച്, സൊസൈറ്റി ഫോർ കൾച്ചർ ആൻഡ്​ ആർട്‌സിന്‍റെ ഡയറക്ടർ ജനറൽ ഡോ. നായിഫ് അൽ-തഖീൽ വിവരിച്ചു. അറബ്​ സംസ്​കാരം നാടകങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അറബ്​ സംസ്​കാരത്തിൽ മതവും രാഷ്ട്രീയവും ഒരുപോലെ പ്രധാന പങ്ക് വഹിക്കുന്നു. ഈ രണ്ട് ഘടകങ്ങളും നാടകവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന്​ ചരിത്രത്തെ ഉദ്ധരിച്ച്​ അദ്ദേഹം വിശദീകരിച്ചു. എട്ട്, ഒമ്പത് നൂറ്റാണ്ടുകളിൽ, അബ്ബാസി ഖിലാഫത്തിന്‍റെ കാലത്ത്, ഗ്രീസിന്‍റെ പൈതൃകവും സംസ്കാരവുമായി ആദ്യം സാംസ്കാരിക സമ്പർക്കം പുലർത്തിയിരുന്നത് അറബികളാണെന്നും ഗ്രീക്ക് ശാസ്ത്രങ്ങളും പുസ്തകങ്ങളും വിവർത്തനം ചെയ്തതിന്‍റെ ബഹുമതിയും അവർക്കാണെന്നും ചരിത്രം പറയുന്നു.

പട്ടികയുടെ മുകളിൽ അരിസ്റ്റോട്ടിലിന്‍റെ ആർട്ട് ഓഫ് പൊയട്രി വരുന്നു, ഇത് ഗ്രീക്ക് നാടക പാരമ്പര്യത്തിന്‍റെ പ്രധാന റഫറൻസാണ്, അങ്ങനെ നിരവധി നൂറ്റാണ്ടുകളായി പാശ്ചാത്യ നാടക പ്രസ്ഥാനത്തിന്‍റെ പ്രധാന പിന്തുണക്കാരനാണ് അറബികൾ എന്നദ്ദേഹം വിശദീകരിച്ചു. സൊസൈറ്റി ഡയറക്ടർ ജനറൽ ഡോ. നായിഫ് അൽ-തഖീൽ, സൊസൈറ്റിയുടെ ദമ്മാമിലെ ബ്രാഞ്ച് ഡയറക്ടർ യൂസഫ് അൽ-ഹർബി, ആർട്ടിസ്റ്റ് ജാഫർ അൽ-ഗരീബ് എന്നിവരേയും പഴയകാല നാടക പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamArab Theatre Day
News Summary - Arab Theatre Day Celebration in Dammam
Next Story