Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂതികൾക്ക്​...

ഹൂതികൾക്ക്​ പണമുണ്ടാക്കാൻ ലെബനാനിൽ നിന്ന്​ മയക്കുമരുന്ന്​ കടത്ത് ​-അറബ്​ സഖ്യസേന

text_fields
bookmark_border
ഹൂതികൾക്ക്​ പണമുണ്ടാക്കാൻ ലെബനാനിൽ നിന്ന്​ മയക്കുമരുന്ന്​ കടത്ത് ​-അറബ്​ സഖ്യസേന
cancel

റിയാദ്​: സൈനിക ഒാപറേഷന്​ പണം കണ്ടെത്താൻ ഹൂതികൾ ലെബനീസ്​ ഹിസ്​ബുല്ല ഗ്രൂപി​​​െൻറ സഹായത്തോടെ മയക്കുമരുന്ന്​ കടത്ത്​ നടത്തുന്നതായി സൗദി സഖ്യസേന വക്​താവ്​ കേണൽ തുർകി അൽമാലികി റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അറബ്​ സഖ്യസേനയുടെ സഹായത്തോടെ യമൻ സൈന്യം ഇതു പിടികൂടിയതായും അദ്ദേഹം പറഞ്ഞു. െല​ബനാനിൽ നിന്ന്​ സൻആയിലേക്ക്​ വന്ന കപ്പലാണ്​ മയക്കുമരുന്ന്​ സഹിതം പിടികൂടിയത്​. ഇക്കാര്യം യമൻ വാർത്താവിതരണമന്ത്രാലയം അറിയിച്ചതായും കേണൽ അൽതുർക്കി പറഞ്ഞു.

പിടികൂടിയ കപ്പലുകളിൽ ചിലതിൽ ബൈറൂത്ത്​ യൂത്ത്​ കൗൺസിലി​​​െൻറ മുദ്രയുണ്ട്​. ഇത്​ സൂചിപ്പിക്കുന്നത്​ ഹിസ്​ബുല്ല ഗ്രൂപി​​​െൻറ സഹായത്തോടെയാണ്​ ഹൂതികൾ യമനിലേക്ക്​ മയക്കുമരുന്നു കടത്തുന്നത്​ എന്നാണ്​. ബാബ്​ അൽ മന്തബിലും ചെങ്കടലിലും കപ്പൽ ഗതാഗതത്തിന്​ ഇ​േപ്പാഴും ഹൂതികളുടെ ഭീഷണി തുടരുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. യമനിലെ താഇസ്​ ഡിസ്​ട്രിക്​റ്റിൽ ഹൂതികൾ സഖ്യസേനയിൽ നിന്ന്​ രക്ഷപ്പെടാൻ സ്​കൂളുകളെ ഉപയോഗപ്പെടുത്തുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsarabmalayalam news
News Summary - arab-saudi-gulf news
Next Story