Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രശസ്ത അറബ് കവി  ...

പ്രശസ്ത അറബ് കവി  ഹിജാബ് ബിൻ നാഹിത് അന്തരിച്ചു

text_fields
bookmark_border
പ്രശസ്ത അറബ് കവി   ഹിജാബ് ബിൻ നാഹിത് അന്തരിച്ചു
cancel

റിയാദ്: പ്രശസ്ത അറബ് കവി ഹിജാബ് ബിൻ നാഹിത് അന്തരിച്ചു. 74 വയസ്സായിരുന്നു.  അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച റിയാദ് ആശുപത്രിയിലാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയായിരുന്നു. സൗദി അറേബ്യയിലും ഗൾഫ് നാടുകളിലും പ്രശസ്തനായ ഹിജാബ് ബിൻ നാഹിത്  മരുഭൂമിയെ പ്രണയിച്ച കവിയായിരുന്നു. ശബ്ദ സൗന്ദര്യം കൊണ്ടും ശ്രദ്ധേയനായിരുന്നു കവി. മനോഹരമായ ശ്ബദത്തിൽ അദ്ദേഹം തന്നെ പാടുന്ന കവിതകൾക്കും സംഗീതത്തിനും അറബ് ലോകത്ത് ആരാധകരേറെയുണ്ടായിരുന്നു.

നജദിലെ കലാകാരൻമാരുടെ നായകനായായും അറിയപ്പെട്ടു.  വർഷങ്ങൾക്ക് മുമ്പ് മരിച്ച ഭാര്യയെ കുറിച്ചെഴുതിയ ‘അവദി’ എന്ന കവിത വായനക്കാരുടെ മനസിനെ പിടിച്ചുലച്ചതായിരുന്നു. കവിയുടെ വിടവാങ്ങൽ വായനക്കാരെ ഏറെ ദുഃഖിപ്പിച്ചു. കാവ്യാത്മകമായ ചിന്തകളെ ഉണർത്തുന്നതും വാക്കുകളാൽ സമ്പന്നവുമായിരുന്നു അദ്ദേഹത്തി​​െൻറ കവിതകൾ എന്ന് അറബ് മാധ്യമങ്ങൾ അനുസ്മരിച്ചു. വായനക്കാരെ കാവ്യലോകത്തേക്ക് കൊണ്ടുപോകുന്ന മനഃശാസ്ത്രപരമായ സമീപനമായിരുന്നു ഹിജാബ് ബിൻ നാഹിതി​​െൻറ കവിതകളിൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadeath newsgulf newsmalayalam newsARAB POET
News Summary - Arab poet death news-Gulf news
Next Story