Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറബ്​ സഞ്ചാരികളുടെ...

അറബ്​ സഞ്ചാരികളുടെ ഇഷ്​ട ദേശങ്ങളിൽ ഇന്ത്യ രണ്ടാമത്​; തൊട്ടടുത്ത്​ സൗദിയും

text_fields
bookmark_border
അറബ്​ സഞ്ചാരികളുടെ ഇഷ്​ട ദേശങ്ങളിൽ ഇന്ത്യ രണ്ടാമത്​; തൊട്ടടുത്ത്​ സൗദിയും
cancel
 റിയാദ്​: പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക മേഖലകളിൽ നിന്നുള്ള യാത്രികരുടെ പ്രിയപ്പെട്ട സഞ്ചാര ലക്ഷ്യങ്ങളിൽ ഇന്ത്യ രണ്ടാമതും സൗദി അറേബ്യ മൂന്നാമതും. ദുബൈ ആസ്ഥാനമായ പ്രമുഖ ഒാൺലൈൻ ടൂർ കമ്പനി വീഗോയുടെ വെബ്​സൈറ്റ്​, ആപ്​ എന്നിവയിൽ നിന്നുള്ള കഴിഞ്ഞ മൂന്നുമാസ കാലയളവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്കിങ്ങിലാണ്​ ഒന്നാം സ്ഥാനത്തുള്ള ഇൗജിപ്​തിന്​ തൊട്ടു പിന്നിൽ ഇന്ത്യയും സൗദി അറേബ്യയും സ്ഥാനം പിടിച്ചത്​.   25 രാജ്യങ്ങളുടെ പട്ടികയിൽ തുർക്കി നാലാം സ്ഥാനത്താണ്​. യു.എ.ഇ പതിവുപോലെ അഞ്ചാമതും. തായ്​ലൻഡ്​, ഇന്തോനേഷ്യ, മലേഷ്യ, ജോർജിയ, ശ്രീലങ്ക തുടങ്ങി വിനോദ സഞ്ചാരത്തിന്​ പേരുകേട്ട മറ്റ്​ രാജ്യങ്ങളെല്ലാം പട്ടികയിൽ വളരെ താഴെയാണ്​​. വിസ കിട്ടൽ താരതമ്യേന ദുഷ്​കരമായ ബ്രിട്ടൻ 14ഉം അമേരിക്ക 18ഉം സ്ഥാനങ്ങളിലാണ്​​. ഫ്രാൻസ്​ 24ഉം ബഹ്​റൈൻ 25ാം സ്ഥാനങ്ങളിൽ. ഇൗ വർഷം രണ്ടാം പാദത്തിലെ ഇൗ വീഗോ റാങ്കിങ്​ പട്ടിക പ്രതിഫലിപ്പിക്കുന്നത്​ ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ ദൃശ്യമായ ദിശാമാറ്റമാണ്​. സഞ്ചാരികളുടെ അഭിരുചിയിലുണ്ടായ നാടകീയമായ വ്യതിചലനം സഞ്ചാര ലക്ഷ്യങ്ങളുടെ പുതിയ അടയാളപ്പെടുത്തലുകളിൽ പ്രകടമാകുന്നു​. ചരിത്രപരവും ഭൂമിശാസ്​ത്ര, സാമ്പത്തിക കാരണങ്ങളാൽ ഇൗജിപ്​തി​​​െൻറ സ്ഥാനം മാറ്റമില്ലാതെ തുടരു​േമ്പാഴും ഇന്ത്യയും സൗദി അറേബ്യയും തൊട്ടടുത്ത്​ എത്തുന്നത്​ വലിയ മാറ്റത്തി​​​െൻറ ദിശാസൂചികയായി​ വിനോദ സഞ്ചാര വൃത്തങ്ങൾ വിലയിരുത്തുന്നു.  ഇന്ത്യയുടേത്​ ഇൗ രംഗത്തെ വൻ കുതിപ്പാണ്. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു. അറബ്​ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന പ്രകടമാണ്​. ഇന്ത്യ അവരുടെ പ്രധാന വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്​. ഇതോടൊപ്പം ഇതേ കാലയവളിൽ ഗൾഫ്​ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികളുടെ റമദാൻ, മധ്യവേനലവധി പ്രമാണിച്ചുള്ള​ യാത്രകളും കൂടിയായപ്പോൾ ഇന്ത്യയിലേക്കുള്ള വ്യോമ യാത്രികരുടെ കാര്യത്തിൽ വൻ തിരക്ക്​ അനുഭവപ്പെട്ടു. ഇതെല്ലാം റാങ്കിങ്ങിൽ മുകളിലേക്കുള്ള കുതിപ്പിന്​ ഇന്ത്യയെ​ സഹായിച്ചെന്ന്​ റിപ്പോർട്ടിൽ പറയുന്നു. ഇതേ കാരണം പാകിസ്​താനെ കഴിഞ്ഞവർഷത്തെ 11ാം സ്ഥാനത്ത്​ നിന്ന്​ ഒമ്പതിലേക്ക്​ ഉയർത്തി.     അതേസമയം സൗദി അറേബ്യയുടെ കുതിപ്പിന്​ ബിസിനസ്​ വിസ നടപടിക്രമങ്ങളുടെ ലഘൂകരണവും ഉംറ വിസകളുടെ വർധനയും കാരണങ്ങളാണ്​. എന്നാൽ അതിലേറെ സൗദി വിനോദസഞ്ചാരത്തിലേക്ക്​ മറ്റ്​ അറബ്​ ദേശങ്ങളിൽ നിന്നുള്ളവർ ആകൃഷ്​ടരായി എന്നതാണ്​ പ്രധാന കാരണം. ആഭ്യന്തര വിനോദ സഞ്ചാര വികസനത്തിൽ പ്രത്യേക ശ്രദ്ധ ഉൗന്നുന്നതും മനുഷ്യ ചരിത്രത്തിലെ നിർണായകമായ പല തെളിവുകളും പുതുതായി ക​െണ്ടത്തുന്നതിലൂടെ ആർജ്ജിതമാകുന്ന ചരിത്രപരമായ പ്രാധാന്യവുമാണ്​ ഇക്കാര്യത്തിൽ സൗദിയെ സഹായിക്കുന്നത്​.   

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsarabmalayalam newsTourisam
News Summary - Arab people attractive place-Gulf news
Next Story