Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​റ​ബ്-​യൂ​റോ​പ്യ​ൻ...

അ​റ​ബ്-​യൂ​റോ​പ്യ​ൻ ഉ​ച്ച​കോ​ടി; ഇറാനിയൻ അതിക്രമങ്ങളെ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രി

text_fields
bookmark_border
അ​റ​ബ്-​യൂ​റോ​പ്യ​ൻ ഉ​ച്ച​കോ​ടി; ഇറാനിയൻ അതിക്രമങ്ങളെ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രി
cancel
camera_alt

അ​റ​ബ്-​യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ നി​ർ​ണാ​യ​ക യോ​ഗ​ത്തി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: ഇ​റാ​ന്റെ ഭീ​രു​ത്വ​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും മേ​ഖ​ല​യി​ലെ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ​യും കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ അ​റ​ബ്-​യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ നി​ർ​ണാ​യ​ക യോ​ഗം ചേ​ർ​ന്നു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) അം​ഗ​രാ​ജ്യ​ങ്ങ​ൾ, ജോ​ർ​ദാ​ൻ, ഈ​ജി​പ്ത്, ഇ​റാ​ഖ്, സി​റി​യ, ലെ​ബ​ന​ൻ, തു​ർ​ക്കി, അ​ർ​മേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളും യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റും യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ൻ​റും പ​ങ്കെ​ടു​ത്തു. വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ഭീ​രു​ത്വ​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച​ചെ​യ്തു.

സി​വി​ലി​യ​ന്മാ​രെ​യും ത​ന്ത്ര​പ്ര​ധാ​ന​മാ​യ കേ​ന്ദ്ര​ങ്ങ​ളെ​യും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ടി​വ​ര​യി​ട്ടു. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും യൂ​റോ​പ്യ​ൻ പ്ര​തി​നി​ധി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

സി​വി​ലി​യ​ന്മാ​രു​ടെ സം​ര​ക്ഷ​ണം, അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ​യും പൂ​ർ​ണ​മാ​യ ബ​ഹു​മാ​നം, ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​റി​ലെ ത​ത്വ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ യോ​ഗം ഊ​ന്നി​പ്പ​റ​ഞ്ഞു. മ​ൾ​ട്ടി​ലാ​റ്റ​റ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ഫ​യേ​ഴ്സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ റ​സ്സി, ഏ​ഷ്യ​ൻ അ​ഫ​യേ​ഴ്സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ നാ​സ​ർ അ​ൽ ഗ​നൂം, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഡി​പ്പാ​ർ​ട്ട്‌​മെൻറ്​ ഡ​യ​റ​ക്ട​ർ ത​ലാ​ൽ അ​ൽ അ​ന​സി എ​ന്നി​വ​രും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യോ​ടൊ​പ്പം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi foreign ministerIranianArab-European SubmitCondemnsaggression
News Summary - Arab-European summit; Saudi Foreign Minister condemns Iranian aggression
Next Story