അറബ് ഡ്രീംസ്: ബി.ആർ.സി ഫുട്ബാൾ ലീഗിന് ആവേശത്തുടക്കം
text_fieldsജിദ്ദയിൽ ബി.ആർ.സി സംഘടിപ്പിച്ച ഫുട്ബാൾ ലീഗ് പ്രാരംഭ മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച്
വിജയികൾക്കുള്ള പുരസ്കാരങ്ങൾ നിസ്ബെത്, തബ്രീസ് എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നു
ജിദ്ദ: ജിദ്ദയിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ബി.ആർ.സി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഫുട്ബാൾ ലീഗിന് ജിദ്ദ വുറൂദ് ടർഫിൽ ആവേശകരമായ തുടക്കമായി. ജനുവരി ഒമ്പത് വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ബി.ആർ.സി മുൻ അംഗവും ഫുട്ബാൾ താരവുമായ പി.എ നിസ്ബെത് മുഖ്യാതിഥിയായിരുന്നു. ചില്ലീസ് ഫെസിലിറ്റി മാനേജർ തബ്രീസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫഹീം ബഷീർ സ്വാഗതം പറഞ്ഞു.
ആദ്യ മത്സരത്തിൽ തെക്കേപ്പുറം കിങ്സ് ഏകപക്ഷീയമായ ഒരു ഗോളിന് കാലിക്കറ്റ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. സമീറിന്റെ പാസിൽ നിന്നും അബ്ദുൽ അലീമാണ് വിജയഗോൾ നേടിയത്. തെക്കേപ്പുറം കിങ്സിലെ ബിഷാരത്തിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു. വാശിയേറിയ രണ്ടാം മത്സരത്തിൽ കേരള ഡയനാമോസ് മലബാർ റോയൽസിനെ പരാജയപ്പെടുത്തി. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഇക്കു നേടിയ മനോഹരമായ ഗോളാണ് മത്സരത്തിൽ നിർണായകമായത്. മലബാർ റോയൽസ് ശക്തമായ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും റിസ്വാന്റെ (ഇഞ്ചു) നേതൃത്വത്തിലുള്ള കേരള ഡയനാമോസ് പ്രതിരോധം വിജയം ഉറപ്പിച്ചു. ഇക്കു ആണ് രണ്ടാം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. അബ്ദുൾ റഹ്മാൻ, സമദ്, സുഹൈൽ, വാജിദ്, അലി, ഖലീൽ, സാജിദ്, ആസിം, മുഹാജിർ എന്നിവർ മത്സരക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

