അറബ് ഡ്രീംസ് - ബി.ആർ.സി ടർഫ് ക്രിക്കറ്റ് 2025: അറേബ്യൻ റേഞ്ചേഴ്സ് ടീം ജേതാക്കൾ
text_fieldsജിദ്ദയിൽ അറബ് ഡ്രീംസ്- ബി.ആർ.സി. ടർഫ് ക്രിക്കറ്റ് 2025ൽ ചാമ്പ്യന്മാരായ അറേബ്യൻ റേഞ്ചേഴ്സ് ടീം ട്രോഫിയുമായി
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ ബി.ആർ.സിയുടെ ഈ വർഷത്തെ അറബ് ഡ്രീംസ് - ബി.ആർ.സി ടർഫ് ക്രിക്കറ്റ് 2025 ജിദ്ദ വെസ്റ്റേൺ സ്റ്റേഡിയത്തിൽ സമാപിച്ചു. ഫൈനലിൽ ഗോൾഡൻ റൈഡേഴ്സിനെ 55 റൺസിന് പരാജയപ്പെടുത്തി അറേബ്യൻ റേഞ്ചേഴ്സ് ടീം ചാമ്പ്യന്മാരായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അറേബ്യൻ റേഞ്ചേഴ്സിന് ആദ്യ ഓവറിൽ തന്നെ നിസ്വറിന്റെ വിക്കറ്റ് നഷ്ടമായി. യാസിദും ക്യാപ്റ്റൻ ഷംനാറും ചേർന്ന് ടീമിനെ മുന്നോട്ടു നയിച്ചെങ്കിലും തുടരെ വിക്കറ്റ് പോയിക്കൊണ്ടിരുന്നു.
അവസാന ഓവറുകളിൽ മുനവറും കഫീലും റിയാസും ചേർന്ന് 10 ഓവറുകളിൽ ആറ് വിക്കറ്റിന് 122 റൺസെന്ന സാമാന്യം ഭേദപ്പെട്ട സ്കോറിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോൾഡൻ റൈഡേഴ്സ് റിയാസ്, ബിഷാറത്ത്, മീലാദ്, മുഹമ്മദ്, അബ്ദുറൈ എന്നിവരുടെ കൃത്യതയാർന്ന പന്തിന് മുന്നിൽ റണ്ണെടുക്കാൻ വളരെ പ്രയാസപ്പെട്ടു. നിശ്ചിത 10 ഓവറുകളിൽ നാല് വിക്കറ്റിന് 67 റൺസിന് ഗോൾഡൻ റൈഡേഴ്സ് ഇന്നിങ്സ് അവസാനിച്ചു. ഗോൾഡൻ റൈഡേഴ്സിന് വേണ്ടി ക്യാപ്റ്റൻ ഹാഫിസ്, ഹുസ്നി മുബാറക്, സഞ്ജു എന്നിവർ മെച്ചപ്പെട്ട ഓവറുകൾ എറിഞ്ഞപ്പോൾ ബാറ്റിങ്ങിൽ സദഖത്ത് അഭിലാഷ്, സർഫറാസ്, ഹാഫിസ്, ഇഹാബ് എന്നിവർ മെച്ചപ്പെട്ട സ്കോർ കാഴ്ചവെച്ചു.ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി മുനവ്വറും ടൂർണമെൻറിലെ മികച്ച ബാറ്റർ ആയി നാഫിസ് ഷിഹാബും മികച്ച ബൗളറായും ഫീൽഡറായും സഞ്ജുവും തെരഞ്ഞെടുക്കപ്പെട്ടു. ട്രോഫികളും സമ്മാനങ്ങളും അൽതാഫ്, അഫ്സൽ, ഹിഫ്സുറഹ്മാൻ എന്നിവർ സമ്മാനിച്ചു. ഒരുമാസക്കാലം നീണ്ടുനിന്ന ക്രിക്കറ്റ് ടൂർണമെൻറിന്റെ സമാപന പരിപാടികൾ അഹ്മദ് ഹിഫ്സുവിന്റെ ഖിറാഅത്തോട് കൂടി തുടങ്ങി.
അൽതാഫ് അറബ് ഡ്രീംസ്, അഫ്സൽ അറബ് ഡ്രീംസ്, ബി.ആർ.സി മുൻ പ്രസിഡൻറ് ഹിഫ്സുറഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബി.ആർ.സി. പ്രസിഡൻറ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സാബിഖ് തോപ്പിൽ സ്വാഗതവും ഇഹ്സാൻ ഉമർ നന്ദിയും പറഞ്ഞു. ജരീർ, കഫീൽ എന്നിവർ ഫൈനൽ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

