Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജലവിസ്മയമായി ഖിദ്ദിയ; മിഡിൽ ഈസ്​റ്റിലെ വമ്പൻ വാട്ടർ പാർക്ക് ‘അക്വാറേബിയ’ ഈ മാസം 23-ന്​ തുറക്കും

text_fields
bookmark_border
ജലവിസ്മയമായി ഖിദ്ദിയ; മിഡിൽ ഈസ്​റ്റിലെ വമ്പൻ വാട്ടർ പാർക്ക് ‘അക്വാറേബിയ’ ഈ മാസം 23-ന്​ തുറക്കും
cancel

റിയാദ്​: സൗദി അറേബ്യയുടെ വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവം കുറിച്ചുകൊണ്ട് ഖിദ്ദിയ സിറ്റിയിലെ ‘അക്വാറേബിയ’ സന്ദർശകർക്കായി സജ്ജമാകുന്നു. ഏകദേശം 2,50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ബൃഹദ് പദ്ധതി, മിഡിൽ ഈസ്​റ്റിലെ തന്നെ ഏറ്റവും വലിയ ജലവിനോദ കേന്ദ്രങ്ങളിലൊന്നാണ്.

സൗദി വിഷൻ 2030-​െൻറ ഭാഗമായുള്ള ‘ക്വാളിറ്റി ഓഫ് ലൈഫ്’ പ്രോഗ്രാമി​െൻറ കീഴിൽ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വാട്ടർ തീം പാർക്ക് എന്ന ഖ്യാതിയോടെയാണ് ഇത് നിർമിച്ചിരിക്കുന്നത്. ഏപ്രിൽ 23-ന് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.

സന്ദർശകരെ വിസ്മയിപ്പിക്കാൻ ലോകത്ത് തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന അഞ്ചെണ്ണമുൾപ്പെടെ ആകെ 22 അത്യാധുനിക റൈഡുകളും വിനോദകേന്ദ്രങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ കോസ്​റ്റർ, ഏറ്റവും ഉയരമുള്ള ഡ്രോപ്പ് ബോഡി സ്ലൈഡ്, ഏറ്റവും വലിയ ‘അക്വാലൂപ്പ്’ എന്നിവ ഇതി​െൻറ പ്രധാന ആകർഷണങ്ങളാണ്.

കൂടാതെ ‘അക്വാറ്റിക്കാർ’ എന്ന പേരിൽ വെള്ളത്തിനടിയിലൂടെ വാഹനം ഓടിക്കാവുന്ന ലോകത്തിലെ ആദ്യത്തെ സാഹസിക റൈഡും അക്വാറേബിയയുടെ പ്രത്യേകതയാണ്. സൗദി അറേബ്യയുടെ പ്രകൃതിഭംഗിയും വന്യജീവിസമ്പത്തും പ്രമേയമാക്കി എട്ട് വ്യത്യസ്ത മേഖലകളിലായാണ് പാർക്കി​െൻറ രൂപകൽപ്പന.

സാഹസികത ഇഷ്​ടപ്പെടുന്നവർക്കായി ‘സർഫ്ടോപ്പിയ’ എന്ന സർഫ് പൂൾ, വൈറ്റ് വാട്ടർ റാഫ്റ്റിങ്​, കയാക്കിങ് എന്നിവ ലഭ്യമാണ്. കുടുംബങ്ങൾക്കായി ‘സ്പ്ലിഷ് സ്പ്ലാഷ് സ്പ്ലൂഷ്’ സ്പ്ലാഷ് സോണും ‘ദ ലേസി കാമൽ’ റിവറും സജ്ജീകരിച്ചിട്ടുണ്ട്. മുതിർന്നവർക്ക് മാത്രമായി വിശ്രമിക്കാൻ സ്വകാര്യ കാബിനുകളോട് കൂടിയ ‘അറേബ്യൻ പീക്ക്’ എന്ന വിശ്രമകേന്ദ്രവും പാർക്കി​െൻറ സവിശേഷതയാണ്.

നൂതന ഫിൽട്ടറേഷൻ സംവിധാനത്തിലൂടെ 100 ശതമാനം ജലവും പുനരുപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ പരിസ്ഥിതി സൗഹൃദമായാണ് ഇതി​െൻറ പ്രവർത്തനം. ഇത് ജലനഷ്​ടം 90 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു. സന്ദർശകർക്കായി 24 ഭക്ഷണശാലകൾ, ഷോപ്പിങ്ങിനായി ഒമ്പത്​ റീട്ടെയിൽ സ്​റ്റോറുകൾ, കാലാവസ്ഥാ നിയന്ത്രിത സംവിധാനമുള്ള 81 ലക്ഷ്വറി കാബിനകൾ എന്നിവയും ഇവിടെയുണ്ട്.

പ്രവേശന ടിക്കറ്റ് നിരക്കുകൾ മുതിർന്നവർക്ക് (12 വയസ്സിന് മുകളിൽ) 275 സൗദി റിയാൽ മുതലും, കുട്ടികൾക്ക് (നാല്​ മുതൽ 11 വയസ്സ് വരെ) 170 സൗദി റിയാൽ മുതലുമാണ് നിശ്ചയിച്ചിരിക്കുന്നത്. വിനോദവും സാഹസികതയും ഒത്തുചേരുന്ന അക്വാറേബിയ, റിയാദിലെ വേനൽക്കാലത്തെ അവിസ്മരണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qiddiah as a water wonder; 'Aquarebia', the largest water park in the Middle East, will open on the 23rd of this month
Next Story