അഖ്റബിയ ഖുർആനിക് സ്കൂൾ മദ്റസ ഫെസ്റ്റും ബിരുദദാന ചടങ്ങും
text_fieldsഅഖ്റബിയ ഖുർആനിക് സ്കൂൾ മദ്റസ ഫെസ്റ്റ് മുജീബ് കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു
അൽ ഖോബാർ: കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ അഖ്റബിയ ഖുർആനിക് സ്കൂൾ മദ്റസ ഫെസ്റ്റും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് മുജീബ് കളത്തിൽ ഫെസ്റ്റും തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് സനദ് ദാന പരിപാടിയും ഉദ്ഘാടനം ചെയ്തു. മദ്റസ മുഖ്യ രക്ഷാധികാരി എസ്.ടി. ഹിഷാം അധ്യക്ഷത വഹിച്ചു. ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. അഷ്ഫിൻ ആണ് മദ്രസ ടോപ്പർ. മജ്ലിസ് ഹിക്മ ടാലൻറ് സെർച്ച് പരീക്ഷയിൽ മദ്റസയിൽനിന്നും ടോപ്പർ ആയ ആദിൽ നൗഷാദിന് ക്യാഷ് അവാർഡ് നൽകി. ഹിക്മ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. വിവിധ ഇനം കലാപരിപാടികളും അരങ്ങേറി.
മദ്റസ വിദ്യാർഥിനി ദുആ നജം രചിച്ച കവിതാ സമാഹാരം ‘റെഡമെൻഷ്യ’ ചടങ്ങിൽ തനിമ റിയാദ് പ്രസിഡന്റ് സദറുദ്ദീന്‍ കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം ഉമർ ഫാറൂഖ്, കെ.എച്ച്. ഫൈസൽ, അക്കാദമിക് ഡയറക്ടർ എ.കെ. അസീസ്, സിറാജുദ്ദീൻ അബ്ദുല്ല, റൂഹി ബാനു, നാദിറ ടീച്ചർ എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ അബ്ദുല്ല പ്രോഗ്രാം കൺവീനറും ഫൗസിയ സകരിയ അസിസ്റ്റന്റ് പ്രോഗ്രാം കൺവീനറും ആയിരുന്നു. ആരിഫ അലി, ഫൗസിയ എന്നിവർ അവതാരകരായിരുന്നു. ജനറൽ കൺവീനർ റഷീദ് ഒമർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

