Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി സഹൃദയരുടെ മനം...

മലയാളി സഹൃദയരുടെ മനം കവരാൻ അക്ബർ ഖാൻ

text_fields
bookmark_border
മലയാളി സഹൃദയരുടെ മനം കവരാൻ അക്ബർ ഖാൻ
cancel

ദ​മ്മാം: ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ശ​ബ്​​ദം കൊ​ണ്ട് പ്ര​വാ​സി​ക​ളു​ടെ മ​നം ക​വ​ർ​ന്ന അ​ക്ബ​ർ ഖാ​ൻ റെ​യ്‌​നി നൈ​റ്റി​ൽ വേ​ദി​യി​ൽ പാ​ടി തി​മി​ർ​ക്കും. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി സ്​​റ്റേ​ജ് ഷോ​ക​ൾ ചെ​യ്ത അ​ദ്ദേ​ഹം മ​ല​യാ​ളി​യു​ടെ അ​രു​മ​യാ​ണ്. ‘സ​രി​ഗ​മ​പ’ എ​ന്ന മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ ഈ ​തൃ​ശൂ​ർ​ക്കാ​ര​നെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​ഞ്ഞ​ത്. ഒ​രു ന​ല്ല ഗാ​യ​ക​ൻ എ​ന്ന​തി​ലു​പ​രി സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ, പ്രോ​ഗ്രാ​മ​ർ, റി​ഥം ഗി​റ്റാ​റി​സ്​​റ്റ്​ തു​ട​ങ്ങി​യ നി​ല​ക​ളി​ലും താ​ര​മാ​ണ് അ​ക്ബ​ർ ഖാ​ൻ.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി സ്​​റ്റേ​ജ് ഷോ​ക​ളി​ലും അ​ക്ബ​ർ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ‘മാ​ർ​ഗം​ക​ളി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്​ സി​നി​മാ​പി​ന്ന​ണി ഗാ​ന​രം​ഗ​​ത്തേ​ക്ക്​ അ​ക്ബ​ർ ഖാ​ൻ എ​ത്തു​ന്ന​ത്. വ​ലി​യൊ​രു ആ​രാ​ധ​ക​വൃ​ന്ദ​വും ഈ ​യു​വ​ഗാ​യ​ക​ന് ഇ​ന്നു​ണ്ട്. മാ​ർ​ഗം​ക​ളി എ​ന്ന ചി​ത്ര​ത്തി​ലെ ‘എ​ന്നു​യി​രെ എ​ന്ന​ക​മേ’ എ​ന്ന ഗാ​നം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​ടി​പൊ​ളി ധ​മാ​ക്ക, പു​ല​രി​യി​ൽ ഇ​ള​വെ​യി​ൽ തു​ട​ങ്ങി​യ​വ​യും ഏ​റെ ശ്ര​ദ്ധ നേ​ടി​യ ഗാ​ന​ങ്ങ​ളാ​ണ്. ത​െൻറ സം​ഗീ​ത ജീ​വി​ത​ത്തി​ൽ നേ​രി​ട്ട നി​ര​വ​ധി അ​വ​ഗ​ണ​ന​ക​ൾ ഷോ​ക​ളി​ൽ പ​ങ്കു​വെ​യ്ക്കു​മ്പോ​ളും അ​ക്ബ​റി​ന് ആ​രോ​ടും പ​രാ​തി​യും പ​രി​ഭ​വ​വും ഇ​ല്ല. ആ​സ്വ​ദി​ച്ച് പാ​ടു​ക​യും ആ​സ്വാ​ദ​ക​രെ ആ​ന​ന്ദി​പ്പി​ക്കു​ക​യു​മാ​ണ് അ​ക്ബ​റി​​ന്റെ ഏ​ക ല​ക്ഷ്യം. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് അ​ൽ​ഖോ​ബാ​ർ സി​ഗ്‌​നേ​ച്ച​ർ ഹോ​ട്ട​ലി​ലെ വി​ശാ​ല​മാ​യ ഹാ​ളി​ലാ​ണ് റെ​യ്‌​നി നൈ​റ്റ് ന​ട​ക്കു​ന്ന​ത്. പ്ര​മു​ഖ സി​നി​മാ​താ​ര​വും ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ അ​പ​ർ​ണ ബാ​ല​മു​ര​ളി, മു​ൻ​നി​ര സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ്​​റ്റീ​ഫ​ൻ ദേ​വ​സ്സി, യു​വ ഗാ​യ​ക​രി​ൽ പ്ര​മു​ഖ​രാ​യ സൂ​ര​ജ് സ​ന്തോ​ഷ്, നി​ത്യ മാ​മ​ൻ, ക്രി​സ്​​റ്റ​ക​ല, ശ്രീ​ജി​ഷ്, മി​ഥു​ൻ ര​മേ​ശ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് അ​ക്ബ​ർ ഖാ​നും എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamRainy NightAqbar Khan
News Summary - Aqbar Khan to win the hearts of Malayalees
Next Story