ദമ്മാം: ദമ്മാം ഇന്ത്യന് സ്കൂളിെൻറ പുതിയ പ്രിന്സിപ്പലായി ചുമതലയേറ്റ മെഹനാസ് ഫരീദിനെ മലബാർ അടുക്കള ദമ്മാം ചാപ്റ്റർ അഭിനന്ദിച്ചു.സ്കൂളിൽ നേരിട്ടെത്തിയാണ് മലബാർ അടുക്കള ഭാരവാഹികൾ അനുമോദനം അറിയിച്ചത്. ഒരു സമൂഹത്തിെൻറ ഭാഗധേയം നിർണയിക്കുന്ന ഭാവി തലമുറയുടെ നായകരായ വിദ്യാർഥി സമൂഹത്തിന് മാർഗദര്ശനം നടത്താനും ദിശാബോധം നൽകാനും പുതിയ പ്രിന്സിപ്പലുടെ സ്ഥാനാരോഹണം കാരണമാകട്ടെ എന്ന് ദമ്മാം ചാപ്റ്റർ പ്രതിനിധികൾ കൂടിക്കാഴ്ചയിൽ ആശംസിച്ചു.
മലബാർ അടുക്കളയുടെ ഉപഹാരം കോഓഡിനേറ്റർ സാജിദ നഹ, മെഹനാസ് ഫരീദിന് കൈമാറി. ഹസീന മുഹമ്മദ്, അൻസില അലിമോൻ, റുക്സാന സമീർ, വഹീദ ഇർഷാദ്, ഹസീന അഷ്റഫ് എന്നിവർ സംബന്ധിച്ചു.