Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസർഗാത്​മക വികസനം:...

സർഗാത്​മക വികസനം: ജിദ്ദ മുൻസിപ്പാലിറ്റിക്ക്​ അംഗീകാരം

text_fields
bookmark_border
സർഗാത്​മക വികസനം: ജിദ്ദ മുൻസിപ്പാലിറ്റിക്ക്​ അംഗീകാരം
cancel

ജിദ്ദ: ഒന്നാമത്​ ജിദ്ദ ക്രിയേറ്റീവ്​​ അവാർഡ്​ ജിദ്ദ മുനിസിപ്പാലിറ്റിക്ക്. മുനിസിപ്പാലിറ്റിക്ക്​ കീഴിൽ നടപ്പാക്കിയ നാല്​, അഞ്ച്​ ഘട്ട കടൽക്കര പദ്ധതികളാണ്​ അവാർഡിന് അർഹമായത്. കിങ്​ അബ്​ദുൽ അസീസ്​ യൂനിവേ​ഴ്​സിറ്റിയിലെ കിങ്​ ഫൈസൽ ​കോൺഫറൻസ്​ ഹാളിൽ നടന്ന പരിപാടിയിൽ ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​,​ ജിദ്ദ മേയർ ​​ഡോ. ഹാനി അബൂറാസിക്ക്​ അവാർഡ്​ കൈമാറി. ജിദ്ദ കോർണിഷിൽ നടപ്പാക്കിയ പദ്ധതി അന്താരാഷ്​ട്ര നിലവാരമുള്ളതാണെന്ന്​​ മേയർ പറഞ്ഞു. വിഷൻ 2030 ലക്ഷ്യമിട്ട്​  പട്ടണങ്ങളും മേഖലകളും വികസിപ്പിക്കുന്നതിന്​ ഭരണകൂടത്തി​​െൻറ  താൽപര്യവും ശ്രദ്ധയും എടുത്തു കാണിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യക്​തികൾ, സർക്കാർ സ്​​ഥാപനങ്ങൾ എന്നീ മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾക്കാണ്​ ജിദ്ദ ക്രിയേറ്റീവ്​ അവാർഡ്​  ഏർപ്പെടുത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsappreciate jiddah corporation gulf news
News Summary - appreciate jiddah corporation saudi gulf news
Next Story