Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 8:38 AM GMT Updated On
date_range 2017-10-12T14:08:26+05:3011 വയസുകാരനായ ഹജ്ജ് വളണ്ടിയറെ അനുമോദിച്ചു
text_fieldscamera_alt??????? ????????? ???? ???????????? ?????? ????????
ജിദ്ദ: മിനായില്‍ ഹജ്ജ് വളണ്ടിയര്‍ സേവനമനുഷ്ഠിച്ച 11 വയസുകാരൻ അബ്ദുൽ വാഹിദ് പാടിക്കുന്നത്തിനെ പാലക്കാട് ജില്ല കെ.എം.സി.സി അനുമോദിച്ചു. മിനായിലെ കൊടും ചൂടില്‍ നാലു ദിവസവും തുടര്‍ച്ചയായി ഹാജിമാര്‍ക്ക് സേവനം ചെയ്തതിനാണ് അനമോദിച്ചത്. പാലക്കാട് ജില്ല കെ.എം.സി.സി ഹജ്ജ് ക്യാപ്റ്റന്‍ കൂടിയായ പിതാവ് മുഹമ്മദലി കാഞ്ഞിരപ്പുഴയുടെ കൂടെയാണ് അബ്ദുൽ വാഹിദ് മിനായിലെത്തിയത്. ആദ്യദിവസം തന്നെ ചൂട് സഹിക്കാതെയായപ്പോള്‍ ജിദ്ദയിലേക്ക് തിരിച്ചു പോരാന്‍ കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കിയില്ല. മിനായുടെ മാപ്പ് നോക്കി റോഡുകളും ടണ്ടുകളും വളരെ പെട്ടന്ന് ഹാജിമാര്‍ക്ക് പറഞ്ഞു കൊടുക്കാനും ആവശ്യമുള്ളവരെ കൈപിടിച്ചു കൃത്യമായി താമസസ്ഥലത്തു എത്തിക്കുന്നതിലും അബ്ദുൽ വാഹിദ് കാണിച്ച ചടുലത എല്ലാവരാലും പ്രശംസിക്കപ്പെട്ടതായി യോഗം ചൂണ്ടിക്കാട്ടി.
സൗദി കെ.എം.സി ഹജ്ജ് സെല്‍ കണ്‍വീനര്‍ ജമാൽ വട്ടപൊയില്‍ ഉപഹാരം നല്‍കി. ടി.പി ഷുഹൈബ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചയ്തു. അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, ഇസ്മായീൽ മുണ്ടക്കുളം, നാസർ ഒളവട്ടൂര്‍, അലി പട്ടാമ്പി, മുഹമ്മദലി മുതുതല, അസീസ് കോട്ടോപ്പാടം, മുഹമ്മദലി മാച്ചന്തോട്, ഹുസൈൻ കരിങ്കറ, സലീം കാഞ്ഞിരംപാറ, ഫൈസൽ തച്ചൻപാറ, സലാം തച്ചന്‍പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉമർ തച്ചകാനാട്ടുകര സ്വാഗതവും ഷൗക്കത്ത് ഷൊര്‍ണൂര്‍ നന്ദിയും പറഞ്ഞു.

Next Story