നിയമനങ്ങളും പിരിച്ചുവിടലുകളും; സൗദിയിൽ പുതിയ രാജകീയ ഉത്തരവുകൾ
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: സൗദിയിൽ ഭരണരംഗത്തുവീണ്ടും പിരിച്ചുവിടലും പുതിയ നിയമനങ്ങളും. ബുധനാഴ്ച വൈകീട്ടിതുസംബന്ധിച്ച നിരവധി രാജകീയ ഉത്തരവുകൾ സൽമാൻ രാജാവ് പ്രഖ്യാപിച്ചത്. ഡെപ്യൂട്ടി മന്ത്രി, അസിസ്റ്റന്റ് മന്ത്രി, സൽമാൻ രാജാവിന്റെ ഉപദേശകൻ, റോയൽ കോർട്ട് ഉപദേഷ്ടാവ് എന്നീ പദവികളിലേക്ക് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചതും ചില പദവികളിൽ ചിലരെ പിരിച്ചുവിട്ടതും ഇതിലുൾപ്പെടുന്നു.
റോയൽ കോർട്ട് ഉപദേശകയായി നിയമിച്ച ശൈഹാന ബിൻത് സാലിഹ് ബിൻ അബ്ദുല്ല അൽഅസാസ്
ഉത്തരവുകൾ ഇപ്രകാരമാണ്:
•അമീർ ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽമുഖ്രിനിനെ മന്ത്രി പദവിയോടെ സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേശകനായി നിയമിച്ചു. ദേശീയ ഗാർഡ് ഡെപ്യൂട്ടി മന്ത്രിയായി പ്രവർത്തിക്കാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി.
•ദേശീയ ഗാർഡ് ഉപമന്ത്രി അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അൽതുവൈജ്രിയെ ആ സ്ഥാനത്ത് നിന്ന് നീക്കി മന്ത്രി പദവിയോടെ റോയൽ കോർട്ടിന്റെ ഉപദേശകനായി നിയമിച്ചു.
•മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശൈഹാന ബിൻത് സാലിഹ് ബിൻ അബ്ദുല്ല അൽഅസാസിനെ അവരുടെ സ്ഥാനത്തുനിന്ന് ഒഴിവാക്കി മികച്ച റാങ്കോടെ റോയൽ കോർട്ട് ഉപദേശകയായി നിയമിച്ചു.
•മന്ത്രി പദവിയോടെ മന്ത്രിസഭയുടെ സെക്രട്ടറി ജനറലായി ഖാലിദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽഅബ്ദുൽ കരീമിനെ നിയമിച്ചു.
•മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റിന്റെ ഉപദേശകനായി മാസിൻ ബിൻ തുർക്കി ബിൻ അബ്ദുല്ല അൽസുദൈരിയെ മികച്ച റാങ്കോടെ നിയമിച്ചു.
•എഞ്ചിനീയർ സാമി ബിൻ അബ്ദുല്ല മുഖീമിനെ മികച്ച റാങ്കോടെ സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു.
•അൽറബ്ദി ബിൻ ഫഹദ് ബിൻ അബ്ദു അസീസ് അൽറബ്ദിയെ നാഷണൽ ഡാറ്റ മാനേജ്മെന്റ് ഓഫീസ് തലവനായി, മികച്ച റാങ്കോടെ നിയമിച്ചു.
•മികച്ച റാങ്കോടെ ധനകാര്യ ഉപമന്ത്രിയായി അബ്ദുൽ മുഹ്സിൻ ബിൻ സഅദ് ബിൻ അബ്ദുൽമുഹ്സിൻ അൽ ഖലഫിനെ നിയമിച്ചു.
•അബദുൽ അസീസ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് അൽദഹീമിനെ വാണിജ്യ സഹമന്ത്രിയായി, മികച്ച റാങ്കോടെ നിയമിച്ചു.
•ഡോ. അബ്ദുല്ല ബിൻ അലി ബിൻ മുഹമ്മദ് അൽഅഹ്മരിയെ ആസൂത്രണ, വികസന വ്യവസായ, ധാതുവിഭവ അസിസ്റ്റന്റ് മന്ത്രിയായി, മികച്ച റാങ്കോടെ നിയമിച്ചു.
•എഞ്ചിനീയർ അനസ് ബിൻ അബ്ദുല്ല ബിൻ ഹമദ് അൽസുലൈഅ്നെ മികച്ച റാങ്കോടെ ടൂറിസം അസിസ്റ്റന്റ് മന്ത്രിയായി നിയമിച്ചു.
അതേസമയം, റോയൽ കോർട്ട് ഉപദേശകയായി നിയമിച്ച ശൈഹാന ബിൻത് സാലിഹ് ബിൻ അബ്ദുല്ല അൽഅസാസിനെ സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിച്ചുകൊണ്ട് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

