Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സമ്മർദത്തിന് കടൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല' - സൗദി മന്ത്രിസഭ

text_fields
bookmark_border
ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് കടലിടുക്ക്, ചെങ്കടൽ, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലുള്ള സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണം
സമ്മർദത്തിന് കടൽ മാർഗങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല - സൗദി മന്ത്രിസഭ
cancel
camera_alt

റിയാദിലെ സൗദി മന്ത്രിസഭാ യോഗത്തിൽ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ സംസാരിക്കുന്നു

റിയാദ്: സമ്മർദ്ദം ചെലുത്താനോ ഭീഷണിപ്പെടുത്താനോ വിവിധ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനി വരുത്താനോ വേണ്ടി നിർണായക അന്താരാഷ്ട്ര ജലപാതകളെ ആയുധവൽക്കരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സൗദി. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ (യു.എൻ) പ്രസക്തമായ പ്രമേയങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത സൗദി മന്ത്രിസഭ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസം റിയാദിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സൗദി നയം വ്യക്തമാക്കിയത്.

ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് കടലിടുക്ക്, ചെങ്കടൽ, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ഊന്നിപ്പറഞ്ഞു. തന്ത്രപ്രധാനമായ ജലപാതകളിൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ആഗോള സാമ്പത്തിക സ്ഥിരതക്ക് അനിവാര്യമാണെന്ന് മന്ത്രിസഭ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഹോർമുസ് കടലിടുക്കിലെ സാഹചര്യം ഫെബ്രുവരി 28 ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി മന്ത്രിസഭ എടുത്തുപറഞ്ഞു.

ചെങ്കടലിലും ബാബ് അൽ മന്ദബിലും വാണിജ്യ കപ്പലുകൾക്ക് നേരെ യമനിലെ ഹൂത്തി വിമതർ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള യു.എൻ രക്ഷാസമിതിയുടെ പ്രസ്താവനയെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ഈ ആക്രമണങ്ങൾ ആഗോള വ്യാപാര ശൃംഖലകളെയും സമാധാന ശ്രമങ്ങളെയും തകിടം മറിക്കുന്നതാണെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. പ്രാദേശികവും അന്താരാഷ്ട്രവുമായ തലങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ മന്ത്രിസഭ വിലയിരുത്തി. സൗദി അറേബ്യക്കും വാണിജ്യ കപ്പലുകൾക്കുമെതിരെ ഹൂതി ഭീകരവാദ സംഘം നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ, ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കി ലെയും സമുദ്ര സുരക്ഷക്കുണ്ടാകുന്ന ഭീഷണികൾ, യമനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിക്കൽ എന്നിവയെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അംഗങ്ങൾ പുറപ്പെടുവിച്ച പ്രസ്താവനയെ മന്ത്രിസഭ പ്രശംസിച്ചു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി, സുഡാനിലെ ട്രാൻസിഷണൽ സോവറിന്റി കൗൺസിൽ ചെയർമാൻ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മേധാവിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം മന്ത്രി സഭാ യോഗത്തിന്റെ തുടക്കത്തിൽ വിശദീകരിച്ചു. സൗദി അറേബ്യയും ഈ സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, വിവിധ മേഖലകളിൽ ഈ ബന്ധം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികളെക്കുറിച്ചും ചർച്ചകൾ നടന്നു. പ്രാദേശിക തലത്തിലെ പുതിയ സംഭവവികാസങ്ങളെ ക്കുറിച്ചും പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ചകളിൽ പരാമർശമുണ്ടായി.

ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും ഭാവങ്ങളിലും നേരിടുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ കൗണ്ടർ-ടെററിസം സെന്ററിന്റെ പരിപാടികൾക്ക് രാജ്യം നൽകുന്ന സാമ്പത്തിക സഹായത്തെ മന്ത്രിസഭ വിലയിരുത്തിയത്. ദേശീയ ശേഷി വർദ്ധിപ്പിക്കുക, ആഗോള ശ്രമങ്ങളെ ഏകോപിപ്പിക്കുക, ഈ മേഖലയിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക എന്നിവയിൽ ഈ കേന്ദ്രത്തിനുള്ള പ്രാധാന്യവും സജീവ പങ്കും മന്ത്രിസഭ എടുത്തു പറഞ്ഞു. അൽ അഖ്‌സ പള്ളിയുടെ പവിത്രതക്കും അതിന്റെ മതപരവും ചരിത്രപരവുമായ പദവിക്കും നേരെ ഇസ്രായേൽ അധിനിവേശ അധികാരികളും തീവ്രവാദികളായ അധിനിവേശക്കാരും നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും, ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ ലംഘിക്കാനുള്ള വിപുലീകരണ ശ്രമങ്ങളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Applying pressure through sea routes is unacceptable: Saudi cabinet
Next Story