'നോട്ടെക്ക്' പുരസ്കാരം: പ്രവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു
text_fieldsരിസാല സ്റ്റഡിസർക്കിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: പ്രവാസികൾക്കിടയിലെ ശാസ്ത്ര- വൈജ്ഞാനിക-സാങ്കേതിക മികവുകളെ കണ്ടെത്തുന്നതിനും അംഗീകാരം നൽകുന്നതിനും വേണ്ടി നടത്തപ്പെടുന്ന നോളജ് ആൻഡ് ടെക്നോളജി എക്സ്പോയുടെ ഭാഗമായി 'നോട്ടെക്ക്-22' പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവര സാങ്കേതിക- വൈജ്ഞാനിക- ശാസ്ത്ര- ഗവേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരായ പ്രവാസികൾക്കാണ് പുരസ്കാരം. ഈ രംഗത്ത് നൽകിയ സംഭാവനകൾ വെളിപ്പെടുത്തി 2022 മാർച്ച് 28നു മുമ്പായി knowtechse@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റുള്ളവർക്ക് ശിപാർശ നൽകുകയോ ചെയ്യാം. ലഭിക്കുന്ന എൻട്രികളിൽ നിന്ന് പുരസ്കാര ജേതാവിനെ കണ്ടെത്തും. അപേക്ഷകർ ഈസ്റ്റ് നാഷനൽ പരിധിയായ ഹായിൽ, അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരിക്കണം. ഏപ്രിൽ ഒന്നിന് ജുബൈലിൽ നടക്കുന്ന സൗദി ഈസ്റ്റ് നാഷനൽ നോട്ടെക്കിൽ പുരസ്കാരം സമ്മാനിക്കും.
രിസാല സ്റ്റഡി സർക്കിളിനു കീഴിലുള്ള കലാലയം സാംസ്കാരിക വേദി നടത്തിവരുന്ന സാഹിത്യോത്സവിൽ നിന്ന് സാങ്കേതിക-വൈജ്ഞാനിക ഇനങ്ങളെ വേർപെടുത്തി ഈ മേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നുന്നതിനാണ് നോട്ടെക്ക് ആവിഷ്കരിച്ചതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ 0508112006, 0554364389.
ആർ.എസ്.സി നാഷനൽ കൺവീനർമാരായ അബ്ദുൽ റഊഫ് പാലേരി, ഫൈസൽ വേങ്ങാട്, നൂറുദ്ദീൻ കുറ്റ്യാടി, പ്രവർത്തക സമിതി അംഗം സ്വാദിഖ് സഖാഫി ജഫനി, നോട്ടെക്ക് ഡ്രൈവ് അംഗം മുസ്തഫ മുക്കൂട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

