Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
cancel

റിയാദ്: റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡിനായി സി.ബി.എസ്.ഇ 10-ാം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ജോ ജോഷി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ എറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥിക്കാണ് നൽകുക. 25,000 രൂപയും പ്രശസ്തിപത്രവും പ്രശംസാഫലകവും അടങ്ങുന്നതാണ് അവാർഡ്. റിയാദിലെ എല്ലാ ഇന്ത്യൻ സ്കൂളുകളുടെയും ഓഫീസുകളിൽനിന്നും അപേക്ഷ ഫോം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് riyadhima@gmail.com എന്ന ഈ മെയിലിലോ സെക്രട്ടറിയെ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. ആഗസ്റ്റ് 10 വരെ അപേക്ഷകൾ സ്വീകരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Applications are invited for Education Award
Next Story