നെസ്റ്റോ ഹൈപറില്‍ ആപ്പിള്‍ ഫെസ്റ്റിന് തുടക്കം
text_fieldsആപ്പിൾ ഫെസ്റ്റിന് വേണ്ടി സൗദിയിലെ നെസ്റ്റോ ഹൈപർ മാർക്കറ്റുകൾ അണിഞ്ഞൊരുങ്ങിയപ്പോൾ
റിയാദ്: ആപ്പിള്‍ രുചിവൈവിധ്യങ്ങളുടെ കലവറയൊരുക്കി നെസ്റ്റോ ഹൈപറില്‍ ആപ്പിള്‍ മഹോത്സവം. അന്താരാഷ്ട്ര ആപ്പിൾ ദിനത്തിെൻറ മുന്നോടിയായി ഈ മാസം 13 മുതല്‍ 16 വരെ സൗദിയിലെ നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റുകളിലാണ് ആപ്പിള്‍ ഫെസ്റ്റിന് തുടക്കമായിരിക്കുന്നത്.
ഈ മാസം 21ന് ആണ് അന്താരാഷ്ട്ര ആപ്പിള്‍ ദിനം. ഇറ്റലി, ചൈന, പോര്‍ചുഗല്‍, സൗത്ത് ആഫ്രിക്ക, ഫ്രാന്‍സ്, സ്പെയിന്, ചിലി, ന്യൂസിലൻഡ്, ഗ്രീസ്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പതിനഞ്ചിലധികം ഇനങ്ങളിലുള്ള ആപ്പിളുകളാണ് മേളയുടെ പ്രത്യേകത.
എറ്റവും മികച്ച വിലക്ക് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ആപ്പിളുകള്‍ ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. വിവിധതരം ആപ്പിളിെൻറ ഗുണങ്ങളും പോഷക ഫലങ്ങളും അറിയാനുള്ള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ആപ്പിള്‍ മുഖ്യ ചേരുവയായ മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ആപ്പിള്‍ ഫെസ്റ്റിെൻറ പ്രത്യേകതയായിരിക്കുമെന്നും നെസ്റ്റോ മാനേജ്മെൻറ് അറിയിച്ചു. മേളയോടനുബന്ധിച്ച് എല്ലാ ഡിപ്പാര്‍ട്ട്മെൻറിലും ആകര്‍ഷകമായ വിലക്കിഴിവും വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

