എ.പി. ഉണ്ണികൃഷ്ണനെ അനുസ്മരിച്ചു
text_fieldsമലപ്പുറം കെ.എം.സി.സി കെ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണം ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഹരിത രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ആദർശത്തെയും പൊരുളിനെയും തിരിച്ചറിഞ്ഞ് ജീവിതത്തിലുടനീളം അതിനെ മുറുകെപിടിച്ച ശ്രദ്ധേയനായ നേതാവായിരുന്നു എ.പി. ഉണ്ണികൃഷ്ണൻ എന്ന് ദമ്മാം കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ദമ്മാം റോസ് ഗാർഡൻ റസ്റ്റാറൻറിൽ നടന്ന അനുസ്മരണ യോഗം നാഷനൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു.
മാലിക് മഖ്ബൂൽ അനുസ്മരണ പ്രഭാഷണം നടത്തി. സഹീർ മജ്ദാൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കിഴക്കൻ പ്രവിശ്യ ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂർ, അബ്ദുൽ മജീദ് കൊടുവളളി, ഹമീദ് വടകര, ഒ.ഐ.സി.സി കേന്ദ്ര കമ്മിറ്റിയംഗം ചന്ദ്രമോഹൻ കൂരിയാട് എന്നിവർ സംസാരിച്ചു. നജ്മുദ്ദീൻ ഖിറാഅത്ത് നടത്തി. ജൗഹർ കുനിയിൽ സ്വാഗതവും ബഷീർ ആലുങ്ങൽ നന്ദിയും പറഞ്ഞു. പരിപാടിയിൽ റഹ്മാൻ കരയാട്, അമീറലി കൊയിലാണ്ടി, മുജീബ് ഉപ്പട, കാദർ അണങ്കൂർ തുടങ്ങിയവർ പങ്കെടുത്തു. ഷബീർ തേഞ്ഞിപ്പലം, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് വണ്ടൂർ, ഉസ്മാൻ പൂണ്ടോളി, ഫൈസൽ മണിമൂളി എന്നിവർ നേതൃത്വം നൽകി.

