യമനിൽ സംഘർഷം ലഘൂകരിക്കുന്നതിന് ഭീഷണിയാകുന്ന ഏതൊരു സൈനിക നടപടിയെയും നേരിടും -സഖ്യസേന വക്താവ്
text_fieldsസഖ്യസേന വക്താവ്
മേജർ ജനറൽ തുർക്കി
അൽമാലികി
റിയാദ്: യമനിലെ സംഘർഷം ലഘൂകരിക്കുന്നതിന് ഭീഷണിയാകുന്ന ഏതൊരു സൈനിക നീക്കത്തെയും നേരിടുമെന്ന് യമനിലെ നിയമസാധുതയെ ഗവർണമെന്റിനെ പിന്തുണയ്ക്കുന്ന സഖ്യസേന പ്രഖ്യാപിച്ചു.
സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള സൗദി-യു.എ.ഇ ശ്രമങ്ങളുടെ വിജയം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് സംഖ്യസേന പറഞ്ഞു. സതേൺ ട്രാൻസിഷനൽ കൗൺസിലുമായി ബന്ധപ്പെട്ട സായുധ വിഭാഗങ്ങൾ ഹദ്ർമൗത്ത് ഗവർണറേറ്റിലെ സാധാരണക്കാർക്കെതിരെ നടത്തിയ ഗുരുതരവും ഭയാനകവുമായ മനുഷ്യാവകാശ ലംഘനങ്ങളെ തുടർന്ന് യമൻ ജനതയെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന യമൻ പ്രസിഡൻറ് ഡോ.റഷാദ് അൽഅലിമിയുടെ അഭ്യർഥനയ്ക്ക് സഖ്യസേന മറുപടി നൽകിയതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു.
സ്ഥിതിഗതികൾ ലഘൂകരിക്കുക, പ്രവിശ്യയിൽ നിന്ന് സതേൺ ട്രാൻസിഷണൽ കൗൺസിൽ സേനയെ പിൻവലിക്കുക, ക്യാമ്പുകൾ ഹോംലാൻറ് ഷീൽഡ് സേനയ്ക്ക് കൈമാറുക, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അവരുടെ കടമകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കാൻ പ്രാപ്തമാക്കുക എന്നിവക്കായി സൗദിയും യു.എ.ഇയും നടത്തുന്ന സംയുക്ത ശ്രമങ്ങളുടെ തുടർച്ചക്ക് വിരുദ്ധമായ ഏതൊരു സൈനിക നീക്കങ്ങളെയും സഖ്യസേന നേരിടുമെന്നും അൽമാലികി പറഞ്ഞു. നിയമാനുസൃതമായ യമൻ സർക്കാരിനുള്ള അചഞ്ചലമായ പിന്തുണ സഖ്യസേന തുടരും.
എല്ലാവരും തങ്ങളുടെ ദേശീയ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കാനും സംയമനം പാലിക്കാനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള സമാധാനപരമായ പരിഹാരങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും സംഖ്യസേനാ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

