Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആശങ്കകൾക്ക്​ വിരാമം:...

ആശങ്കകൾക്ക്​ വിരാമം: കൊച്ചിയിൽനിന്ന് ദുബൈ വഴി സൗദിയിലെത്തി മലയാളി യുവതി

text_fields
bookmark_border
ആശങ്കകൾക്ക്​ വിരാമം: കൊച്ചിയിൽനിന്ന് ദുബൈ വഴി സൗദിയിലെത്തി മലയാളി യുവതി
cancel
camera_alt

നദീറ വിമാനത്താവളത്തിൽ ഭർത്താവിനോടൊപ്പം

ദമ്മാം: സൗദി അ​േറബ്യയിലേക്കും തിരിച്ചും അന്താരാഷ്​ട്ര വിമാന സർവിസുകൾ പുനരാരംഭിച്ചെങ്കിലും ഇന്ത്യ അതിൽ ഉൾപ്പെടാതെപോയതോടെ പ്രതീക്ഷ നഷ്​ടപ്പെട്ട പ്രവാസികൾക്ക്​ പ്രതീക്ഷ പകർന്ന്​ നദീറ ദമ്മാമിൽ തിരിച്ചെത്തി. ദുബൈയിലെ 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞാൽ സൗദിയിൽ എത്താമെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതിന്​ പുറപ്പെട്ടവർ ദുബൈയിൽ കുടുങ്ങിക്കിടക്കുന്നു എന്ന വാർത്തയാണ്​ പുറത്തുവന്നത്​. നിരവധി അറബ്​ വംശജർ ഈ രീതിയിൽ സൗദിയിലേക്ക്​ വരുന്നുണ്ടെങ്കിലും മലയാളികൾ അധികം എത്തിത്തുടങ്ങിരുന്നില്ല. ഇത്തരം ആശങ്കകൾക്കുള്ള മറുപടി കൂടിയാണ്​ നദീറയുടെ യാത്ര. ദമ്മാമിൽ ജോലിചെയ്യുന്ന എറണാകുളം സ്വദേശി അബൂബക്കർ സിദ്ദീഖി​െൻറ ഭാര്യ നദീറ അബൂബക്കർ 32 വർഷമായി സൗദിയിലാണ്​. ഇൗ വർഷം ഫെബ്രുവരി 15ന്​​ കാനഡയിൽനിന്ന്​ നാട്ടിലെത്തുന്ന മകളോടൊപ്പം സമയം ചെലവഴിക്കാൻ നദീറ നാട്ടിൽ​ പോവുകയായിരുന്നു​. അതിനിടയിൽ കോവിഡ്​ പ്രതിസന്ധിയിൽ യാത്ര മുടങ്ങുമെന്നായപ്പോൾ വിമാനസർവിസ്​ നിർത്തലാക്കുമെന്ന്​ സൗദി പ്രഖ്യാപിച്ച അവസാന ദിവസം പെ​ട്ടെന്ന്​ ടിക്കറ്റെടുത്ത്​ നദീറ തിരിച്ചുവരാൻ തയാറായി.

ബോർഡിങ്​​ പാസ്​ നേടി നെടു​മ്പാശ്ശേരി എയർപോർട്ടിൽ വിമാനം കാത്തിരിക്കുന്നതിനിടയിലാണ്​ സൗദിയിൽ ഇറങ്ങാൻ അനുമതി ലഭിച്ചേക്കില്ല എന്ന ആശങ്കയിൽ യാത്ര മുടങ്ങിയത്​. തുടർന്ന്​ തിരികെ വരാനുള്ള ​ശ്രമങ്ങൾ അനന്തമായി നീണ്ടുപോയി. ഓരോ വാർത്തയുടെയും അടിസ്​ഥാനത്തിൽ പലപ്പോഴായി നാലിലധികം ടിക്കറ്റെടുത്തു. എന്നിട്ടും യാത്ര മാത്രം നടന്നില്ല. ഒടുവിൽ സൗദി അന്താരാഷ്​ട്ര വിമാന സർവിസ്​ പുനരാരംഭിക്കുന്നു എന്ന ഏറ്റവും സന്തോഷമുള്ള വാർത്ത എത്തിയപ്പോഴും അതിൽ ഇന്ത്യ ഉൾപ്പെട്ടില്ല എന്നത്​ നിരാശ പടർത്തി. വിമാനസർവിസുകളുള്ള രാജ്യത്ത്​ 14 ദിവസം താമസിച്ചെത്തിയാൽ സൗദി സ്വീകരിക്കുമെന്ന ഇളവാണ്​ ഈ നിരാശ മറികടക്കാൻ പ്രേരകമായത്​. അപ്പോഴും ആശങ്കകൾ ഉണ്ടായിരുന്നു. ദുബൈയിലുള്ള മൂത്ത സഹോദരി നസീമ എല്ലാ ​ൈധര്യവും നൽകിയതോടെ അതൊന്ന്​ പരീക്ഷിക്കാൻ തയാറാവുകയായിരുന്നു.

ഒരുമാസത്തെ സന്ദർശക വിസ എടുത്ത്​ ദുബൈയിലെത്തി. യാത്ര പുറപ്പെടുന്നതിന്​ 24 മണിക്കൂർ മുമ്പ്​​ കോവിഡ്​ ടെസ്​റ്റ്​ നടത്തി നെഗറ്റിവ്​ റിസൽട്ടുമായാണ്​ യാത്ര നടത്തിയത്​. ദുബൈയിലെ എയർപോർട്ടിലും ടെസ്​റ്റിന്​ വിധേയയായി. 14 ദിവസം ക്വാറൻറീനിൽ കഴിയാൻ നിർദേശിക്കപ്പെടുകയും ചെയ്​തു. 12 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും സ്രവ പരിശോധനക്ക്​ വിധേയയായി റിസൽട്ട്​ നേടി. 15ാം ദിവസം നേരെ സൗദിയിലേക്ക് പറക്കുകയായിരുന്നു​.

വിമാനത്തിൽനിന്ന്​ സൗദി ആരോഗ്യ മന്ത്രാലയത്തി​െൻറ കോവിഡ്​ പ്രോ​ട്ടോകോളുകൾ പാലിച്ചുകൊള്ളാമെന്ന സമ്മതപത്രം പൂരിപ്പിച്ച്​ ഒപ്പിട്ട്​ ​ൈകയിൽ സൂക്ഷിച്ചു. ദമ്മാം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ടെസ്​റ്റ്​ റിസൽട്ടും സമ്മത പത്രവും മാത്രമേ ചോദിച്ചുള്ളു. എട്ടു​ മണിക്കൂറിനകം തത്​മൻ, തവക്കൽന ആപ്പുക​ൾ മൊബൈൽ ഫോണിൽ ഇൻസ്​റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടു. മറ്റു​ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ദുബൈ​ വഴി വരുന്നവരെ സൗദി സ്വീകരിക്കില്ലെന്ന അഭ്യൂഹം വ്യാജമാണന്നും​ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞെന്നും നദീറ പറഞ്ഞു. ഇഖാമയുടെ കാലാവധി കഴിയുന്നതിന്​ ഒരു ദിവസം മുമ്പ്​ സൗദിയിൽ തിരിച്ചെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ്​ നദീറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiMalayalee womanKochi to Saudi
Next Story