അന്‍വര്‍ സാദത്ത് എം.എല്‍.എക്ക് ജിദ്ദ ആലുവ കൂട്ടായ്മ സ്വീകരണം നല്കി
text_fieldsഅന്‍വര്‍ സാദത്ത് എം.എല്‍.എക്ക് ജിദ്ദ ആലുവ കൂട്ടായ്മ സ്വീകരണം നല്കിയപ്പോൾ
ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ ആലുവയുടെ ജനപ്രിയ നേതാവ് അന്‍വര്‍ സാദത്ത് എം.എല്‍.എക്ക് ജിദ്ദ ആലുവ കൂട്ടായ്മ സ്വീകരണവും സ്നേഹാദരവും നല്കി. കൂട്ടായ്മ വൈസ് പ്രസിഡന്റ് സുബൈര്‍ മത്താശ്ശേരിയുടെ ഗ്ലോബള്‍ കൂള്‍ വിന്‍ഡോസ് ഓഫിസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ കൂട്ടായ്മ അംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. ആക്ടിങ് പ്രസിഡന്റ് സുബൈര്‍ മത്താശ്ശേരി ബൊക്കെ നല്കി സ്വീകരിച്ചു. മുന്‍ രക്ഷാധികാരിയും സീനിയര്‍ എക്സിക്യൂട്ടിവ് അംഗവുമായ അബ്ദുല്‍ റഷീദ് പൊന്നാടയണിയിച്ചു. കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയും പരിപാടിയുടെ അധ്യക്ഷനുമായ സുബൈര്‍ മുട്ടം ഉപഹാരം നല്കി. ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.
ആലുവയുടെ പരിേചഛദമായ ജിദ്ദ ആലുവ കൂട്ടായ്മയിലെ അംഗങ്ങളുടെ സ്നേഹനിര്‍ഭരമായ സ്വീകരണത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ സന്തോഷവും നന്ദിയും അറിയിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ജിദ്ദ ആലുവ കൂട്ടായ്മയിലെ അംഗങ്ങളുടെ പരസ്പരസഹകരണ മനോഭാവത്തെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പ്രകീര്‍ത്തിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ജിദ്ദയിലെ കല, കായിക, സാംസ്കാരിക വേദികളില്‍ ആലുവയുടെ സാന്നിധ്യം അറിയിക്കുന്നതില്‍ കൂട്ടായ്മ പ്രശംസനീയമായ പങ്കുവഹിക്കുകയും ചെയ്യുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഭാവിയിലും ഏതാവശ്യത്തിനും ആലുവക്കാരോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. അതിഥി സല്‍ക്കാരത്തില്‍ പേരുകേട്ട ആലുവക്കാര്‍ വിദേശത്തും ആ സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടിലും ആലുവ കൂട്ടായ്മ നടത്തുന്ന നിസ്തുലമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താനും ദൃക്സാക്ഷിയായിട്ടുണ്ടെന്നും അതില്‍ ഏറെ സംതൃപ്തനാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ അലിയാര്, സുബൈര്‍ പാനായിക്കുളം, ട്രഷറര്‍ കലാം എടയാര്‍, നാസര്‍ എടവനക്കാട്, ഹര്‍ഷദ് ഏലൂര്‍, ജമാല്‍ വയല്‍ക്കര, അബ്ദുല്‍ ജലീല്‍, അജാസ് മുഹമ്മദ് സ്വാലിഹ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഹീര്‍ മാഞ്ഞാലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

