അനുഗ്രഹ നൃത്ത വിദ്യാലയം വാർഷികാഘോഷവും ഭരതനാട്യ അരങ്ങേറ്റവും
text_fieldsഅനുഗ്രഹ നൃത്ത വിദ്യാലയം വാർഷികാഘോഷം സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: 22 വർഷമായി ജുബൈലിൽ പ്രവർത്തിക്കുന്ന അനുഗ്രഹ നൃത്ത വിദ്യാലയത്തിന്റെ വാർഷികാഘോഷം അരങ്ങേറി. സിനിമാതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്കും വേദികൾക്കുമപ്പുറം പഠനോത്സുകരാകാനും സ്വയം തിരിച്ചറിയാനും സന്തോഷം കണ്ടെത്താനും കൂടിയാകണം നൃത്തം എന്ന് ലക്ഷ്മി ഗോപാല സ്വാമി അഭിപ്രായപ്പെട്ടു.
18 കുട്ടികളുടെ ഭരതനാട്യ അരങ്ങേറ്റവും നടന്നു. 145 കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജസീർ കണ്ണൂർ, മിസ്ബാഹ് ജസീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇരുനൂറിലേറെ കുട്ടികളാണ് തൃശൂർ സ്വദേശിനി ജെയ്നി ജോജുവിന്റെ ശിക്ഷണത്തിൽ അനുഗ്രഹ നൃത്ത വിദ്യാലയത്തിൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചുകൊണ്ടിരിക്കുന്നത്. ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും കേരള നടനവും ഇവിടെ അഭ്യസിപ്പിക്കപ്പെടുന്നുണ്ട്. ഭർത്താവ് ജോജു, ജെയ്നിക്ക് വേണ്ട പിന്തുണ നൽകുന്നു. മക്കളായ നേഹ റോസും നോമിത്തും കലാരംഗത്ത് താൽപര്യമുള്ളവരാണ്. ബദ്റുദ്ദീൻ അബ്ദുൽ മജീദ് (യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി), ഫൈസൽ ശംസുദ്ദീൻ (ഇന്നൊവേറ്റീവ് സൊല്യൂഷൻസ്), എൻ. സനിൽ കുമാർ (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാള അധ്യാപകൻ), സഫയർ മുഹമ്മദ് (ടോസ്റ്റ് മാസ്റ്റേഴ്സ്) എന്നിവർ സംസാരിച്ചു. ലിബി ജെയിംസ്, ഡോ. ശാന്തിരേഖ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

