ആത്മഹത്യ പ്രതിരോധദിന വെബിനാർ സംഘടിപ്പിച്ചു
text_fieldsറിയാദ്: ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഗൈഡൻസ് ആൻഡ് കൗൺസലിങ് (ഐ.എ.ജി.സി) ഓവർസീസ് ടീം അഡ്വാൻസ്ഡ് മൊബൈൽ കൗൺസലിങ് സെന്ററുമായി കൈകോർത്ത് വെബിനാർ സംഘടിപ്പിച്ചു. യു.കെയിൽനിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇറം നാസിർ ക്ലാസ് നയിച്ചു.
ആത്മഹത്യ പ്രവണതയുള്ളവരെ എങ്ങനെ മനസ്സിലാക്കാമെന്നും അതിൽനിന്നും അവരെ പിന്തിരിപ്പിക്കാൻ നാം എന്തെല്ലാം ചെയ്യണമെന്നും അവർ വിശദീകരിച്ചു. സെഷൻ ഒരുമണിക്കൂർ നീണ്ടു. യുട്യൂബ് ലിങ്ക് ഐ.എ.ജി.സി ഓവർസീസ് ചാനലിൽ (https://youtu.be/NuGiZgsox8I?si=ClvD_OR1ok_saOBr) ലഭിക്കും. ചെയർമാൻ ഡോ. റിയാസ്, രക്ഷാധികാരി ഡോ. ഹംസ വെട്ടിക്കല്ലടി എന്നിവർ സംസാരിച്ചു. ഓവർസീസ് എക്സിക്യൂട്ടിവ് ഡയറക്ടർ നസിയ കുന്നുമ്മൽ സ്വാഗതവും ഓവർസീസ് ഇവന്റ് കോഓഡിനേറ്റർ റുമൈസ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

