ലഹരിക്കെതിരെ നാഷനൽ ഗാർഡിെൻറ വിപുലമായ കാമ്പയിന് തുടക്കം
text_fieldsജിദ്ദ: മയക്കുമരുന്നിനും ലഹരിക്കുമെതിരെ സൗദി നാഷനൽ ഗാർഡിെൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച കാമ്പയിെൻറ ഉദ്ഘാടനം ത്വാഇഫിൽ മേഖല അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ സൽമാൻ ബിൻ മുഹ്സിൻ അൽ ഷഹരി ഉദ്ഘാടനം ചെയ്തു. സൈനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്.
സമൂഹത്തിനും രാജ്യത്തിനും വലിയ നഷ്ടമുണ്ടാക്കുന്നതാണ് ലഹരി ഉപയോഗമെന്ന് കാമ്പയിൻ ഉദ്ഘാടനച്ചടങ്ങിൽ പ്രഭാഷണം നടത്തിയ ഡ്രഗ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ പറഞ്ഞു. വ്യക്തിയെയും സമൂഹത്തെയും മാനസികമായും ശാരീരികമായും തകർക്കുന്ന ലഹരി കുടുംബ ജീവിതത്തിനും രാജ്യത്തിെൻറ മൂല്യസങ്കൽപങ്ങൾക്കും ഭീഷണി ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു. ആധുനിക മാധ്യമങ്ങളിലൂടെ ഇതിനെതിരായ ശക്തമായ ബോധവത്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങളും കേന്ദ്രീകരിച്ച് സൈനിക വിഭാഗങ്ങൾ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷെൻറ ഉദ്ഘാടനം മേഖല അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ സൽമാൻ ബിൻ മുഹ്സിൻ അൽ ഷഹരി നാട മുറിച്ച് നിർവഹിച്ചു.
ബ്രിഗേഡിയർ ജനറൽ ദാഖിൽ ബിൻ ഗാലബ് അൽ ജബ്റീൻ അൽ മുതൈരി, മറ്റ് ഉന്നതോദ്യോഗസ്ഥർ സംബന്ധിച്ചു. അടുത്ത വർഷം ഫെബ്രുവരി 23 വരെയാണ് കാമ്പയിൻ. വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ എന്നിവയുടെ സഹായത്തോടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
