ചെറിയ പെരുന്നാള്‍ ദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
text_fieldsമുഹമ്മദ് കബീര്‍ സലഫി ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു
ജുബൈൽ: കേരളീയ സമൂഹത്തെ ഭീതിജനകമാം വിധം ആശങ്കയിലാഴ്ത്തിയിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഈദുല്‍ ഫിത്ർ ദിനത്തിൽ ജുബൈല്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കേരളാ നദ് വത്തുല്‍ മുജാഹിദീന്റെ ആഹ്വാന പ്രകാരമായിരുന്നു പ്രതിജ്ഞ.
പെരുന്നാള്‍ നമസ്‌കാരാനന്തരം സലാം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഇസ്‌ലാഹി സെന്റര്‍ നാഷനല്‍ കമ്മിറ്റി ജന.സെക്രട്ടറി മുഹമ്മദ് കബീര്‍ സലഫി ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലഹരി വ്യക്തിയേയും കുടുംബത്തേയും നാടിനേയും നശിപ്പിക്കുന്ന ശത്രുവാണെന്നും മയക്കു മരുന്ന്, മദ്യം തുടങ്ങിയ എല്ലാ ലഹരികള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കേണ്ടത് നാട്ടിലെ ശാന്തമായ ജീവിതത്തിന് അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
അബ്ദുല്ലത്തീഫ് മദനി പെരുന്നാള്‍ സന്ദേശം നല്‍കി. ഗസാലി ബറാമി, ആശിഖ് മാത്തോട്ടം, മുസ്തഫ കോഴിക്കോട്, അംജദ് അശ്‌റഫ്, നിയാസ് അബൂബക്കര്‍, ജാസിം പെരിന്തല്‍മണ്ണ, നസ്വീഫ് ബ്ന്‍ കബീര്‍, അബ്ദുസ്സലാം പരപ്പനങ്ങാടി, അബ്ദുറഊഫ് വയനാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

