Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ; റിയാദ് രിസാലത്തുൽ ഇസ്‍ലാം മദ്റസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ

text_fields
bookmark_border
https://www.madhyamam.com/tags/drugs
cancel

റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഐ.സി.എഫ് റിയാദ് റീജ്യൻ നടത്തുന്ന കാമ്പയിെൻറ ഭാഗമായി റിയാദ് രിസാലത്തുൽ ഇസ്‍ലാം മദ്റസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കേരള സർക്കാറിെൻറ 'തൂഫാൻ' മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സുൽത്താനുൽ ഉലമ കാന്തപുരം എ. പി. അബുബക്കർ മുസ്ലിയാരുടെ ആഹ്വാനപ്രകാരമാണ് ഐ.സി.എഫ് ഈ പരിപാടി സംഘടിപ്പിച്ചത്.

മാരകമായ ലഹരി വിപത്തിൽനിന്നും സ്വയം രക്ഷനേടുന്നതോടൊപ്പം കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും, ലഹരി ഉപയോഗം മുൻകൂട്ടി തടയുക ഓരോ പൗരെൻറയും ഉത്തരവാദിത്വമാണെന്നും ചടങ്ങ് ആഹ്വാനം ചെയ്തു. പുകയില, മദ്യം, മയക്കുമരുന്ന് എന്നിവ ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തു.

മദ്റസ സ്റ്റുഡന്റ്സ് കൗൺസിൽ സെക്രട്ടറി സഫ്രാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോറൽ എജുക്കേഷൻ സെക്രട്ടറി മൻസൂർ പാലത്ത്, അധ്യാപകരായ ഉമർ പന്നിയൂർ, മുഹമ്മദ് അലി സഅദി, ഫൈസൽ സഖാഫി, മുഹമ്മദ് കുഞ്ഞി സഖാഫി, മഖ്ദൂം സഖാഫി, റാസിൽ നൂറാനി, ഇസ്മാഈൽ സഅദി, സുഹൈൽ നൂറാനി, അബ്ദുല്ലത്തീഫ് മിസ്ബാഹി, അൻവർ അൽ ഹസനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anti-drug pledge taken at Riyadh Risalatul Islam Madrasa
Next Story