Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ അങ്കം...

ജിദ്ദയിൽ അങ്കം കുറിക്കാൻ ആൻറണി ജോഷ്വയും ക്രിസ്​റ്റ്യൻ പ്രെൻഗയും: ‘ദി കംബാക്ക്’ ബോക്​സിങ്​ പോരാട്ടം ജൂലൈ 25ന്​

text_fields
bookmark_border
ജിദ്ദയിൽ അങ്കം കുറിക്കാൻ ആൻറണി ജോഷ്വയും ക്രിസ്​റ്റ്യൻ പ്രെൻഗയും: ‘ദി കംബാക്ക്’ ബോക്​സിങ്​ പോരാട്ടം ജൂലൈ 25ന്​
cancel
camera_alt

ആൻറണി ജോഷ്വ, ക്രിസ്​റ്റ്യൻ പ്രെൻഗ

ജിദ്ദ: കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹെവിവെയ്റ്റ് ബോക്സിങ് പോരാട്ടത്തിന് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു. മുൻ ചാമ്പ്യനായ ബ്രിട്ട​െൻറ ആൻറണി ജോഷ്വ റിങ്ങിലേക്ക് തിരിച്ചെത്തുന്ന ഈ മത്സരം ‘ദി കംബാക്ക്’ എന്ന പേരിലാണ് നടക്കുക. ജൂലൈ 25-ന്​ ജിദ്ദ സൂപ്പർഡോമിൽ വെച്ചാണ് ഈ മഹാപോരാട്ടം അരങ്ങേറുന്നത്. പ്രമുഖ സ്പോർട്സ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ DAZN വഴി ലോകമെമ്പാടും ഈ മത്സരം തത്സമയം കാണാൻ സാധിക്കും.

ത​െൻറ കരിയറിലെ ഏറ്റവും വൈകാരികവും നിർണായകവുമായ ഒരു മത്സരത്തിനാണ് ആൻറണി ജോഷ്വ ഇത്തവണ ജിദ്ദയിൽ ഇറങ്ങുന്നത്. അൽബേനിയൻ കരുത്തൻ ക്രിസ്​റ്റ്യൻ പ്രെൻഗയെയാണ്​ നേരിടുന്നത്​. കഴിഞ്ഞ വർഷം നൈജീരിയയിലുണ്ടായ ദരുണമായ ഒരു വാഹനാപകടത്തിൽ ത​െൻറ അടുത്ത സുഹൃത്തുക്കളെയും പരിശീലകരെയും നഷ്​ടപ്പെട്ട ശേഷമുള്ള ജോഷ്വയുടെ ആദ്യ മത്സരമാണിത്.

അതുകൊണ്ടുതന്നെ അത്യന്തം വൈകാരികമായ അന്തരീക്ഷത്തിലാണ് ജോഷ്വ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഭാവിയിൽ ടൈസൺ ഫ്യൂരിയുമായി നടക്കാനിരിക്കുന്ന അതിശക്തമായ പോരാട്ടത്തിലേക്ക് യോഗ്യത നേടാൻ ജോഷ്വയ്ക്ക് ഈ മത്സരത്തിലെ വിജയം അത്യന്താപേക്ഷിതമാണ്. എന്നാൽ താൻ വെറുമൊരു പരിശീലന എതിരാളി മാത്രമല്ലെന്നും കടുത്ത പോരാട്ടത്തിലൂടെ അട്ടിമറി വിജയം നേടുമെന്നും അൽബേനിയൻ നോക്കൗട്ട് വീരനായ ക്രിസ്​റ്റ്യൻ പ്രെൻഗ പ്രഖ്യാപിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഈ കായിക മാമാങ്കത്തിന് മാറ്റുകൂട്ടാൻ രണ്ട് ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ട​െൻറ ഹംസ ഷീറാസ് ജർമ്മനിയുടെ സൈമൺ സാച്ചൻഹൂബർക്കെതിരെ ത​െൻറ ഡബ്ല്യു.ബി.ഒ സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ, ജോഷ് കെല്ലി ത​െൻറ ഐ.ബി.എഫ് സൂപ്പർ വെൽറ്റർവെയ്റ്റ് കിരീടത്തിനായി ഐറിഷ് താരം കയോംഹിൻ അഗ്യാർക്കോയെ നേരിടും.

ഈ സൂപ്പർ മത്സരങ്ങൾക്ക് മുന്നോടിയായുള്ള 'ഫൈറ്റ് വീക്ക്' ചടങ്ങുകൾ ജൂലൈ 22-ന്​ ജിദ്ദ യാച്ച് ക്ലബ്ബിലെ താരങ്ങളുടെ ഔദ്യോഗിക വരവോടെ ആരംഭിക്കും. തുടർന്ന് 23-ന് വാർത്താസമ്മേളനവും 24-ന് താരങ്ങളുടെ ഔദ്യോഗിക ഭാരപരിശോധനയും ജിദ്ദ പ്രൊമെനേഡിൽ നടക്കും. 25-ന്​ സൗദി സമയം വൈകുന്നേരം നാലിന്​ മത്സരങ്ങൾ ആരംഭിക്കും. മുഖ്യ മത്സരമായ ആൻറണി ജോഷ്വയും ക്രിസ്​റ്റ്യൻ പ്രെംഗയും തമ്മിലുള്ള പോരാട്ടം സൗദി സമയം അർദ്ധരാത്രിയോടെയായിരിക്കും നടക്കുക.

ഇന്ത്യൻ കരുത്തുമായി നിഷാന്ത് ദേവ്

ഈ പോരാട്ടവേദിയിലെ മറ്റൊരു പ്രധാന ആകർഷണമായി ഇന്ത്യയുടെ അഭിമാന താരം നിഷാന്ത് ദേവും മത്സരരംഗത്ത്​ എത്തുന്നു. ഹരിയാനയിലെ കർണാലിൽ ജനിച്ച 25-കാരനായ ഈ ഇടംകയ്യൻ താരം നിലവിൽ സൂപ്പർ വെൽറ്റർവെയ്റ്റ് വിഭാഗത്തിലാണ് മത്സരിക്കുന്നത്. 2023-ലെ ഐ.ബി.എ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടുകയും 2024-ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത നിഷാന്ത്, 2025-ലാണ് പ്രഫഷനൽ ബോക്സിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

ഇന്ത്യൻ ബോക്​സിങ്​ താരം നിഷാന്ത് ദേവ്

നിലവിൽ കളിച്ച ആറ്​ പ്രഫഷനൽ മത്സരങ്ങളിലും വിജയിച്ച് പരാജയമറിയാതെ മുന്നേറുന്ന നിഷാന്ത് ദേവി​െൻറ എതിരാളി പെറുവി​െൻറ പരിചയസമ്പന്നനായ താരം സിസാർ ഡയസ് ആണ്. അന്താരാഷ്​ട്ര തലത്തിൽ ത​െൻറ ജൈത്രയാത്ര തുടരാൻ ഉറച്ചാണ് ഇന്ത്യൻ താരം റിങ്ങിലെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingheavyweightsaudi boxing
News Summary - Anthony Joshua and Christian Prenga to face off in Jeddah: 'The Comeback' boxing match on July 25
Next Story