ദുരിതത്തിലായ മലപ്പുറം സ്വദേശി നാടണഞ്ഞു
text_fieldsറിയാദ്: മാസങ്ങളായി നിയമക്കുരുക്കുകളിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് സുമനസ്സുക ളുടെ ഇടപെടലിനാൽ നാടണഞ്ഞു. നാലുവർഷമായി സ്പോൺസറോടൊപ്പം ജോലി ചെയ്തിരുന്ന മലപ്പു റം തിരൂർ സ്വദേശി അൻസാറിനാണ് ശമ്പളം കിട്ടാതെയും മാനസിക പീഡനമേറ്റും ദുരിതത്തിൽ ക ഴിയേണ്ടിവന്നത്. എക്സിറ്റോ മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനുള്ള അനുവാദമോ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭാരിച്ച തുക നൽകണമെന്ന് പറഞ്ഞ് സ്പോൺസർ പ്രതിസന്ധിയിലാക്കി.
സാമൂഹിക പ്രവർത്തകൻ ഷാനവാസ് രാമഞ്ചിറയുടെ സഹായത്തോടെ ലേബർ കോടതിയിൽ കേസ് നൽകി അനുകൂലമായ വിധി നേടിയാണ് ഒടുവിൽ നാട്ടിലേക്ക് മടങ്ങിയത്. കോടതി വിധി നടപ്പാക്കാൻ ആദ്യം സ്പോൺസർ തയാറായില്ല. തുടർന്ന് ജവാസാത്തിൽനിന്ന് നേരിട്ട് എക്സിറ്റ് നേടുകയായിരുന്നു.
ശമ്പളം കിട്ടാനുള്ള നിയമപോരാട്ടം തുടരുന്നതിനുവേണ്ടി വക്കാലത്ത് ഏൽപിച്ചും മറ്റൊരു കമ്പനിയിൽ ജോലി ശരിയാക്കിയുമാണ് ഇപ്പോൾ അൻസാർ ഇന്ത്യൻ സോഷ്യൽ ഫോറം നൽകിയ വിമാന ടിക്കറ്റിൽ നാട്ടിലേക്ക് തിരിച്ചത്. ഇല്യാസ് കൊപ്പളം, ഷാഹിദ് വടപുറം, മൻസൂർ കാരയിൽ, റിയാസ് തഴവ, ഷറഫു മണ്ണാർക്കാട് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
