Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽബാഹയിൽ വീണ്ടും ഭൂചലനം

text_fields
bookmark_border
അൽബാഹയിൽ വീണ്ടും ഭൂചലനം
cancel

അൽബാഹ: അൽബാഹ മേഖലയിൽ വീണ്ടും നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബാ ഖൈൽ പറഞ്ഞു.

ഞായറാഴ്ച വൈകീട്ടാണ് റിക്ടർ സ്കെയിലിൽ 1.95 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. നേരിയ ഭൂചലനമായതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്നും വക്താവ് പറഞ്ഞു. സൗദി അറേബ്യ ഒരു വ്യത്യസ്‌ത ഭൂതലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഫലകങ്ങൾ തമ്മിൽ കൂട്ടിയിടിയുണ്ടാവില്ല. രാജ്യത്തുടനീളം 300ലധികം ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ ഉണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another earthquake in Albaha
Next Story