കോവിഡിന് പിറകെ മറ്റൊരു മാരക ൈവറസിനെ ലോകം നേരിടേണ്ടിവരും -സൗദി ധനമന്ത്രി
text_fieldsജിദ്ദ: കോവിഡിന് പിറകെ മറ്റൊരു മാരക വൈറസിനെ ലോകം അഭിമുഖീകരിച്ചേക്കാമെന്നും അത്തരമൊരു മഹാമാരിയെ മറികടക്കാനാവ ശ്യമായ ഗവേഷണങ്ങളും ഉല്‍പാദനങ്ങളും ഉണ്ടാവുന്നത് ഭാവി തലമുറക്ക് സഹായകരമാകുമെന്നും സൗദി ധനകാര്യ, സാമ്പത്തികാസ ൂത്രണ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. കോവിഡ് വെല്ലുവിളിയെ നേരിടാൻ അണികൾ ഏകോപിച്ച്, അന്താരാഷ്ട്ര സംഘട നകളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച വാർത്തസമ്മേളനത്തി ൽ ജി20ക്ക് വേണ്ടി സംസാരിക്കുകയായിരുന്ന മന്ത്രി.
മഹാമാരിയെ നേരിടാന്‍ എല്ലാ സജീവ സംഘടനകളുമായും സഹകരിക്കണംട ്ടു. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനും ലോകം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ മനസിലാക്കാനും ജി20 ഒരു വെബ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്. പരസ്പര സഹകരണത്തിനായി ജി20 ശ്രമിക്കും. കോവിഡിനെ തുടർന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരം കാണുക ലക്ഷ്യമിട്ടു കൂടിയാണിത്.
ഇതിനായി എട്ട് ശതകോടി ഡോളർ സമാഹരിക്കേണ്ടതുണ്ട്. അതിലേക്ക് രണ്ട് ശതകോടി ഡോളര്‍ സൗദി സംഭാവന നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇനി ആറ് ശതകോടി ഡോളർ ലഭിക്കേണ്ടതുണ്ട്. ഇതിന് പുറമെ ലോകത്ത് ആരോഗ്യ മേഖലയിലേക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങൾക്കും സഹായങ്ങൾക്കും സംഭാവനകൾ ലഭിക്കേണ്ടതുണ്ട്. ഇത് സമഹരിക്കാൻ ലോകാരോഗ്യ സംഘടനക്ക് കീഴില്‍ രൂപം കൊണ്ട പുതിയ ആഗോള സഖ്യം മെയ് നാലിന് വീണ്ടും യോഗം ചേരും.
കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കാനും ഉൽപ്പാദനം ത്വരിതപ്പെടുത്താനും വേണ്ടിയാണ് പുതിയ സഖ്യം രൂപവത്കരിച്ചത്. ഇതുവഴി എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് എന്ന മഹാമാരിയെ അഭിമുഖീകരിക്കാൻ ഗവേഷണവും വാക്സിൻ വികസനവും ഉൽപ്പാദനവും വളരെ പ്രധാനമാണ്. അതിർത്തികളെ അസ്ഥിരപ്പെടുത്തുന്ന, ജീവിത ശൈലികളെ ഇളക്കിമറിക്കുന്ന മാരക വൈറസിനെയാണ് ലോകം അഭിമുഖീകരിക്കുന്നത്. അതിനാൽ ഭാവിയിലേക്കാവശ്യമായ തയാറെടുപ്പുകളും ശക്തിപ്പെടുത്തി കാര്യങ്ങളെ മുന്നോട്ടുനയിക്കേണ്ടത് അനിവാര്യമാണ്.
അന്താരാഷ്ട്ര ഏകോപനത്തിലൂടെ സുസ്ഥിര തയാറെടുപ്പുകൾ ഉണ്ടാക്കിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. ദീർഘ ദൃഷ്ടിയോടെ കാര്യങ്ങൾ മനസ്സിലാക്കി വേണ്ട തയാറെടുപ്പുകൾ നടത്തിയാൽ ഭാവിതലമുറക്ക് ഇത്തരം മഹാമാരിയെ ഏറ്റവും നല്ലനിലയിൽ അഭിമുഖീകരിക്കാനാകും. ഇന്നത്തെ നിക്ഷേപം ഭാവി തലമുറക്ക് ഗുണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
