Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും സൗദിക്ക്​ നേരെ ആക്രമണശ്രമം​; ക്രൂയിസ് മിസൈൽ തകർത്തു

text_fields
bookmark_border
ശക്തമായ പ്രതിരോധവുമായി വ്യോമസേന
ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും സൗദിക്ക്​ നേരെ ആക്രമണശ്രമം​; ക്രൂയിസ് മിസൈൽ തകർത്തു
cancel

റിയാദ്: ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും സൗദി അറേബ്യക്ക്​ നേരെ ആക്രമണശ്രമം. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഞായറാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.

രാജ്യത്തിനുനേരെ തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണ ശ്രമങ്ങളെ തടയുന്നതിൽ സൗദി വ്യോമപ്രതിരോധ സേനയും എയർഫോഴ്സും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ശത്രുതാപരമായ നീക്കങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ ഏകദേശം 883 ഡ്രോണുകളെയാണ് സേന ആകാശത്തുവെച്ചുതന്നെ നശിപ്പിച്ചത്. ഇതിന് പുറമെ 72 ബാലിസ്റ്റിക് മിസൈലുകളും, കഴിഞ്ഞ മണിക്കൂറിൽ തകർത്തത് ഉൾപ്പെടെ ആകെ ഒമ്പത്​ ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു.

ഇതുവരെ നടന്ന ആക്രമണശ്രമങ്ങളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയെയും തലസ്ഥാനമായ റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ ഇത്തരം ഭീഷണികളെല്ലാം ഫലപ്രദമായി നേരിടാൻ സാധിച്ചുവെന്നും രാജ്യത്തിന്റെ സുരക്ഷ സുശക്തമാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another attack attempt against Saudi Arabia; A cruise missile was destroyed
Next Story