Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ഹറമിലെ റമദാൻ...

മക്ക ഹറമിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. ഇഫ്​താർ സുപ്രകളുണ്ടാകും

text_fields
bookmark_border
Dr. Abdurrahman Alsudais
cancel
camera_alt

മക്ക ഹറമിലെ റമദാൻ പദ്ധതി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പ്രഖ്യാപിക്കുന്നു

ജിദ്ദ: ഇരുഹറം കാര്യാലത്തിന്​ കീഴിലെ റമദാൻ പ്രവർത്തന പദ്ധതികൾ ​പ്രഖ്യാപിച്ചു. ഇരുഹറം കാര്യാലയ ആസ്ഥാനത്ത്​ വാർത്താ മന്ത്രി ഇൻചാർജ്ജ്​ ഡോ. മാജിദ്​ ബിൻ അബ്​ദുല്ല അൽഖസബിയുടെയും നിരവധി മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസാണ്​ പദ്ധതി പ്രഖ്യാപനം നടത്തിയത്​. കോവിഡ്​ മുൻകരുൽ നടപടികൾ ഭാഗികമായി എടുത്ത കളഞ്ഞ ശേഷമുള്ള റമദാനിലെ പ്രവർത്തന പദ്ധതി ഇരുഹറം കാര്യാലയ ചരി​​​ത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന പദ്ധതിയായാണ്​ വിലയിരുത്തപ്പെടുന്നത്​.

ആരോഗ്യ പരിസ്ഥിതിക്കായി കോവിഡ്​ മൂർധന്യത്തിലും അതിനും മുമ്പും നടത്തികൊണ്ടിരിക്കുന്ന അണുനശീകരണ, ശുചീകരണ ജോലികൾ തുടരുമെന്ന്​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. ഹറമിലെത്തുന്നവർക്ക്​ കർമങ്ങൾ സുഗമമാക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി പരമാവധി സുഖസൗകര്യങ്ങൾ കൈവരിക്കുന്നതിനും സംരംഭങ്ങളും പ്രോഗ്രാമുകളും സേവനങ്ങളും വൈവിധ്യവത്കരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്​. വിവിധ മേഖകളിലെ സേവനങ്ങൾക്ക്​ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ സജ്ജമാക്കുന്നതിനും പ്രോഗ്രാമുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും പ്രവർത്തിച്ചിട്ടുണ്ട്​. തീർഥാടകർക്ക് ഫലപ്രദമായി സേവനം നൽകുന്നതിന് ഹറമിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്മാർട്ട് റോബോട്ടുകളെ സേവനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി ചൂണ്ടിക്കാട്ടി.

റമദാനിൽ തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിനായി ഇരുഹറം കാര്യാലയം അതിന്റെ എല്ലാ മാനുഷിക ഊർജങ്ങളും വിനിയോഗിക്കും. പുരുഷന്മാരും സ്​ത്രീകളുമായി ഏകദേശം 12,000 പേർ സേവനത്തിനുണ്ടാകും. ഗൈഡൻസ്​, ഓപറേഷൻ, ടെക്​നിക്കൽ, എൻജിനീയറിങ്​, മീഡിയ എന്നീ മേഖലകളിൽ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കിയിട്ടുണ്ട്​. മൂന്നാം സൗദി വിപുലീകരണത്തിന്റെ മുഴുവൻ സാധ്യതകളും കിങ്​ ഫഹദ്​ വികസന ഭാഗത്തെ മുഴുവൻ നിലകളും മുഴുവൻ മുറ്റങ്ങളും ആളുകളുടെ സുഗമമായ പോക്കുവരവുകളും ആരോഗ്യ സുരക്ഷയും ഉറപ്പാക്കി ഉപയോഗപ്പെടുത്തും.

മതാഫി​ലെ മുറ്റവും താഴത്തെ നിലയും ബേസ്‌മെൻറ്​ ഉംറ തീർഥാടകർക്ക് മാത്രമായിരിക്കും. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ നൽകും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഹറമിൽ ഇഫ്താറുണ്ടാകും. നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഇഫ്​താറിന്​ 2,000 അനുമതിപത്രങ്ങൾ നൽകും. ഹറമിൽ പ്രഭാഷണങ്ങളും പഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്​. മുതിർന്ന പണ്ഡിത സഭയിലെ എട്ട്​ പണ്ഡിതന്മാരടക്കമുള്ള പ്രമുഖർ പഠന ക്ലാസുകൾക്ക്​ നേതൃത്വം നൽകും. രാജ്യത്തെ തെക്കൻ അതിർത്തികളിൽ നിലയുറപ്പിരിച്ചിക്കുന്ന സൈനികർക്ക്​ റമദാനിൽ സംസം എത്തിക്കുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makkah HaramRamadan2022
News Summary - Announcing Ramadan action plans in Makkah Haram
Next Story