'ആൻ' ഹ്രസ്വചിത്രം റിലീസ് ചെയ്തു
text_fieldsആൻ ഹ്രസ്വചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച അങ്കിത വിനോദിന് സാജിദ് ആറാട്ടുപുഴ ആശംസാഫലകം നൽകുന്നു. സംവിധായകൻ ഷാമിൽ ആനിക്കാട് സമീപം
ദമ്മാം: എൽ.ഒ.ഇ മീഡിയയുടെ ബാനറിൽ ഷാമിൽ ആനിക്കാട്ടിൽ സംവിധാനം ചെയ്ത രണ്ടാമത്തെ ഹ്രസ്വചിത്രം റിലീസ് ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജുബൈലിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ചിത്രത്തിെൻറ ഒൗദ്യോഗിക പ്രകാശനം നിർവഹിച്ചു.
സംവിധായകൻ ഷാമിൽ ആനിക്കാട് ചിത്രത്തിെല അണിയറ ശിൽപികളെ സദസ്സിന് പരിചയപ്പെടുത്തി. ചിത്രത്തിൽ അഭിനയിച്ച എല്ലാവർക്കും ആശംസാഫലകങ്ങൾ വിതരണം ചെയ്തു. സതീഷ് കുമാർ, നവ്യ വിനോദ്, ജയൻ തച്ചൻപാറ, അബിൻ ടി. ജോസഫ്, ഹിജ്ലാൻ എന്നിവർ സംസാരിച്ചു.ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അങ്കിത വിനോദിെൻറ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

