അവയവദാനത്തിെൻറ മഹത്വം പറഞ്ഞ് 'ആൻ'ഹ്രസ്വചിത്രം
text_fields‘ആൻ’എന്ന ഹ്രസ്വസിനിമയുടെ പോസ്റ്റർ
ദമ്മാം: അവയവദാനത്തിെൻറ മഹത്വസന്ദേശം പകരുന്ന 'ആൻ'ഹ്രസ്വസിനിമ പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്നു. എൽ.ഒ.ഇ മീഡിയയുടെ ബാനറിൽ യൂട്യൂബിലാണ് റിലീസ്.
കഴിഞ്ഞ ലോക്ഡൗണിൽ മുറികളിൽ ഒറ്റപ്പെട്ടുപോയ കലാകാരന്മാർ തങ്ങളുടെ സർഗഭാവങ്ങളെ പുറത്തുകൊണ്ടുവന്നതോടെ ജുൈബലിൽ രൂപപ്പെട്ടതായിരുന്നു എൽ.ഒ.ഇ മീഡിയ. ലോക്ഡൗണിൽ ഒറ്റെപ്പട്ടുപോയ ഒരു കുടുംബത്തിെൻറ കഥ പറഞ്ഞ് 'ലോക്ഡ്'എന്ന ഹ്രസ്വസിനിമ ഇവർ പുറത്തിറക്കിയിട്ടുണ്ട്. ഇവരുെട രണ്ടാമത്തെ ചിത്രമാണ് 'ആൻ'. പ്രവാസ ഭൂമികയിലെ 35ഒാളം കലാകാരന്മാരെ അണിനിരത്തിയാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം.
ജന്മനാ ബധിരയും മുകയുമായ, അതേസമയം ഹൃദയത്തിന് ഗുരുതരമായി തകരാറുള്ള 'ആൻ'എന്ന മകളും അവളെ ചികിത്സിക്കാൻ വഴികാണാതെ വിഷമിക്കുന്ന അച്ഛനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഇത്തരം കുട്ടികളോട് സമൂഹവും കുടുംബംപോലും പുലർത്തുന്ന അവഗണനാപൂർണമായ സമീപനങ്ങളെ ഇതിൽ നോവു പടർത്തുന്ന അനുഭവമായി ചിത്രീകരിക്കുന്നു. സമൂഹത്തിെൻറ മുഖ്യധാരയിൽനിന്ന് ഒഴിവാക്കെപ്പടുന്ന ഒരു കുഞ്ഞിെൻറ സ്വകാര്യമായ ദുഃഖം പ്രേക്ഷകരിലേക്ക് പടർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്്.
മകളുെട ഹൃദയം മാറ്റിവെക്കാൻ കൊതിച്ച് അലഞ്ഞ അച്ഛെൻറ ഹൃദയംതെന്ന മകൾക്ക് ലഭിക്കുന്ന വിധിയുടെ മുന്നിൽ ചിത്രം അവസാനിക്കുന്നു. ചിത്രത്തിെൻറ ൈക്ലമാക്സിൽ ഉപയോഗിച്ച 'ഇരുളാണ് ചുറ്റും'എന്ന ഗാനം യൂട്യൂബിൽ അരലക്ഷത്തിലധികം ആളുകൾ കണ്ടു. ശ്രീക്കുട്ടി തങ്കപ്പൻ രചിച്ച വരികൾക്ക് അബിൻ ടി. ജോസഫാണ് ഈണം. ദിവ്യ നവീൻ ആലപിച്ചു. ഷാമിൽ ആനിക്കാടാണ് സംവിധാനം. ഷക്കീല കല്ലൂപാലത്തിേൻറതാണ് കഥ. അങ്കിത വിനോദ് എന്ന ഏഴാം ക്ലാസുകാരിയാണ് 'ആൻ'എന്ന കേന്ദ്ര കഥാപാത്രം. അച്ഛനായി നസീബ് കലാഭവനും. മറ്റു രണ്ടു മക്കളായി അസഹ് മഹനാസും ഇനായ നിയാസും വേഷമിടുന്നു.
കൂടാതെ ജയൻ തച്ചമ്പാറ, മുരളി എടയത്ത്, യാസർ ചങ്ങലീരി, സിബിലാൽ, അർച്ചന ഷാരിക്കൽ, ലീഷ, ജംഷീർ, ബൈജു അഞ്ചൽ, അഫ്സൽ, ഡിൻസൺ ഡേവിസ്, ഫറാഹ് ഫാത്വിമ, ഫാത്വിമ അഫ്സൽ, ഷാഹിദ് തെയ്യാല, മജീദ് കൊട്ടളത്തു, മാസിൻ മുഫസ്സിൽ, നിഷാജുദ്ദീൻ, അയ്മൻ റിയാസ്, ഷയാൻ സുൽത്താൻ, അയാൻ, സതീഷ് കുമാർ, സൗജന്യ ശ്രീകുമാർ, സറിൻ, ശ്രീയ ശ്രീകുമാർ, റീം റിയാസ്, റോണ റിയാസ് തുടങ്ങിയവരാണ് മറ്റ് വേഷം.
ജംഷീർ പെരിന്തൽമണ്ണ, ഇല്യാസ് പെരിന്തൽമണ്ണ എന്നിവരാണ് കാമറ. ബഷീർ വെട്ടുപാറ (ക്രിയേറ്റിവ് ഹെഡ്), യാസർ ചങ്ങലീരി (പ്രൊഡക്ഷൻ ഹെഡ്), നവ്യ വിനോദ് (അസോസിയേറ്റ് ഡയറക്ടർ), മജീദ് കൊട്ടളത്ത് (പ്രൊഡക്ഷൻ സപ്പോർട്ട്), ഷിനോ (ലൊക്കേഷൻ), ബിജു ശബാന (ട്രാൻസ്പോർേട്ടഷൻ), നസീർ ഹുസൈൻ (ഡിസൈൻ), ഹിജ്ലാൻ (എഡിറ്റിങ്), രഞ്ജു വിശ്വനാഥ് (ആർട്ട്), അബിൻ ടി. ജോസഫ് (പശ്ചാത്തല സംഗീതം) തുടങ്ങിയവരാണ് അണിയറയിൽ. സൗദിയിൽനിന്നുള്ള ആദ്യ വലിയ സിനിമ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

