Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനഴ്​സ്​ ആൻലിയയുടെ...

നഴ്​സ്​ ആൻലിയയുടെ മരണം; കേരള പൊലീസ്​ കേസ്​ അട്ടിമറിക്കുന്നു എന്ന്​ കുടുംബം

text_fields
bookmark_border
anliya family
cancel
camera_alt????????? ???????????? ???????? ???????????????????

ജിദ്ദ: മകൾ ദൂരുഹസാഹചര്യത്തിൽ മരിച്ചകേസിൽ തങ്ങൾക്ക്​ കേരള പൊലീസി​​​​െൻറ ഭാഗത്ത്​ നിന്ന്​ നീതി ലഭിക്കുന്നില ്ലെന്ന് പ്രവാസികുടുംബം.​ ഭർതൃ-ഗാർഹികപീഡനത്തിനൊടുവിൽ മകൾ മരിച്ച സംഭവത്തിൽ കാരണക്കാരയവർക്കെതിരെ പരാതിക്കൊപ്പം തെളിവുകളും ശേഖരിച്ചു നൽകിയിട്ടും തൃശൂർ ജില്ലാ പൊലീസ്​ മേധാവിയുടെ പരിഗണനയിലുള്ള കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ്​ മാതാപിതാക്കളുടെ ആരോപണം.

രണ്ട്​ മാസം മുമ്പ്​ നടന്ന കേസിൽ പ്രതിയെ ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടില്ല. ഒടുവിൽ നീതികിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്​ ഇവർ. എറണാകുളം കടവന്ത്ര അമ്പാടി മാനർ ഫ്ലാറ്റിലെ ഹൈജിനസ്​, ഭാര്യ ലീലാമ്മ ഹൈജിനസ്​ എന്നിവരാണ്​ ആറ്റുനോറ്റ്​ വളർത്തിയ മകളുടെ ദുരൂഹമരണത്തി​​​​െൻറ സത്യം അറിയാതെ പ്രവാസനാട്ടിൽ തീ തിന്നുകഴിയുന്നത്​. വർഷങ്ങളായി സൗദി അ​േറബ്യയിൽ പ്രവാസികളാണിരുവരും​. മകൾ മരിച്ച്​ രണ്ട്​ മാസം പിന്നിട്ടിട്ടും കേസിൽ ഒരു പുരോഗതിയും ഇല്ലാത്തതി​നെ തുടർന്ന്​ നിരാശരായി വീണ്ടും ജിദ്ദയിൽ ജോലിസ്​ഥലത്തേക്ക്​ തിരിച്ചെത്തിയിരിക്കയാണിവർ. പ്രവാസികളോടുള്ള സർക്കാറി​​​​െൻറയും പൊലീസി​​​​െൻറയും അവഗണനയുടെ പട്ടികയിൽ മകളുടെ മരണ​ക്കേസും പെടുമോ എന്നാണ്​ ഇവർ ചോദിക്കുന്നത്​.

കഴിഞ്ഞ ഒാഗസ്​റ്റ്​ 28 ^നാണ്​ എറണാകുളം വടക്കേകര പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ പെരിയാറിൽ ഇവരുടെ മകൾ ആൻലിയയുടെ (26) മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിത്​. 25^ന്​ ആൻലിയയെ കാണാനില്ലെന്ന്​ പറഞ്ഞ്​ തൃശൂർ റെയിൽവേ പൊലീസിൽ ഭർത്താവ്​ തൃ​​ശൂർ മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്​റ്റിൻ പരാതി നൽകിയിരുന്നു. ബംഗളരുവിൽ എം.എസ്​.സി നഴ്​സിങിന്​ പഠിക്കുന്ന ആൻലിയ ഒാണാവധിയിൽ ഭർതൃവീട്ടിലേക്ക്​ വന്നതായിരുന്നു. ഭർതൃവീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് അവൾ അവധി തീരും മുമ്പ്​ തന്നെ ബംഗളരുവിലേക്ക്​ തിരിക്കാൻ തീരുമാനിക്കുകയായിരുന്നത്രെ.

anliya-with-husbend
ആൻലിയയും ജസ്​റ്റിനും

ഭർത്താവ്​ ജസ്​റ്റിനാണ്​ ആൻലിയയെ തൃശൂർ റെയിൽവേ സ്​റ്റേഷനിൽ ഉച്ചക്ക് 2.45ന്​ എത്തിച്ചത് എന്നാണ്​ പൊലീസിൽ മൊഴി നൽകിയിരുന്നത്​. അന്നു രാത്രി എട്ട്​ മണിക്ക്​ ബംഗളരുവിലേക്കുള്ള ട്രെയിനിൽ ജനറൽ കമ്പാർട്ട്​മ​​​െൻറിൽ യാത്ര ചെയ്യാനാണത്രെ ടിക്കറ്റെടുത്തത്​. ജസ്​റ്റിൻ പൊലീസിൽ നൽകിയ മൊഴി സംബന്ധിച്ച്​ ആൻലിയയുടെ മാതാപിതാക്കൾക്ക്​ നിരവധി സംശയങ്ങളുണ്ട്​. ആലുവക്കടത്ത്​ പെരിയാറിൽ നിന്നാണ്​ മൃതദേഹം ലഭിച്ചത്​. ആൻലിയ ട്രെയിനിൽ നിന്ന്​ പുഴയിലേക്ക്​ ചാടി മരിച്ചു എന്നായിരുന്നു സംഭവത്തെ കുറിച്ച്​ പൊലീസിനെ ഉദ്ധരിച്ച്​ മാധ്യമങ്ങളിൽ വാർത്ത വന്നത്​.

ബംഗളരുവിലേക്ക്​ ട്രെയിൻ യാത്ര ഉദ്ദേശിച്ച ആളെങ്ങനെ ആലുവ ഭാഗത്തെത്തി എന്നതിൽ ദുരൂഹതയുയർന്നിരുന്നു. വെള്ളത്തിൽ മുങ്ങിമരിച്ചു എന്നാണ്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​. അതേ സമയം മരണശേഷം സംസ്​കാരച്ചടങ്ങുകൾക്കൊന്നും ഭർത്താവ്​ ജസ്​റ്റിനോ അദ്ദേഹത്തി​​​​െൻറ കുടുംബമോ സംബന്ധിച്ചില്ലെന്ന്​ ആൻലിയയുടെ മാതാപിതാക്കൾ പറയുന്നു. രണ്ട്​ വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പത്ത്​ മാസം പ്രായമുള്ളആൺകുഞ്ഞുണ്ട്​.

മകളുടെ മരണശേഷം പിതാവ്​ ​െഹെജിനസ്​ നടത്തിയ അന്വേഷണത്തിൽ ഭർത്താവ്​ ജസ്​റ്റിനെതിരെയും അവരുടെ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരെയും ഗുരുതരമായ പരാതിയുണ്ട്​. ആൻലിയയുടെ ഡയറിക്കുറിപ്പുകളിലും സഹോദരനുമായി നടത്തിയ വാട്​സ്​ ആപ്​ സന്ദേശങ്ങളിലും അവൾക്ക്​ ഭർതൃഗൃഹത്തിൽ തിക്​താനുഭവങ്ങൾ നേരിടേണ്ടി വന്നതായി കൃത്യമായി പറയുന്നുണ്ട്​. ഇനിയും ഇവിടെ നിന്നാൽ താൻ കൊല്ലപ്പെടുമെന്ന്​ വരെ അവൾ സഹോദരന്​ അയച്ച വാട്​സ്​ ആപ്​ സന്ദേശത്തിൽ കാണുന്നുണ്ട്​.

എറണാകുളം രൂപതയിലെ ഒരു അസിസ്​റ്റൻറ്​ വികാരിക്കെതിരെയും അവളുടെ കുറിപ്പുകളിൽ സൂചനയുണ്ട്​. എറണാകുളത്തെ ഫ്ലാറ്റിൽ താമസിക്കുന്നതിനിടെ ഭർതൃപീഡനമുണ്ടാപ്പോൾ അവൾ പൊലീസിൽ നൽകാൻ തയാറാക്കിയ പരാതിയും മരണശേഷം കണ്ടെടുത്തിട്ടുണ്ട്​. കൊച്ചി എം.എൽ.എ കെ.ജെ മാക്​സിയുടെ മുന്നിലെത്തിയ കുടുംബവഴക്ക്​ വിഷയത്തിൽ എം.എൽ.​എയുടെ നിർദേശമനുസരിച്ചാണ്​ മകൾ പൊലീസിൽ നൽകാൻ പരാതി തയാറാക്കിയതത്രെ. ഗൾഫിലുള്ള രക്ഷിതാക്കളെ വിഷമിപ്പിക്കേണ്ടെന്ന്​​ കരുതി ഭർതൃവീട്ടിൽ നിന്നും ഭർത്താവിൽ നിന്നുമുള്ള തിക്​താനുഭവങ്ങളെ കുറിച്ച്​ ആൻലിയ വീട്ടുകാരോട്​ എല്ലാ സത്യങ്ങളും പറഞ്ഞിരുന്നില്ല.

മരണശേഷമാണ്​ രേഖകളും ഡയറിക്കുറിപ്പുകളും എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും മറ്റും കണ്ടെടുത്തത്​. ഇതെല്ലാം പൊലീസിന്​ സമർപ്പിച്ചിട്ടും മകളുടെ മരണത്തിന്​ കാരണക്കാരായവരെ അറസ്​റ്റ്​ ചെയ്യാനോ നേരായ രീതിയിൽ കേസന്വേഷിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്​ഥർ തയാറാവുന്നില്ല എന്നാണ്​ ആൻലിയയുടെ മാതാപിതാക്കൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്​. സംഭവം നടന്ന്​ രണ്ട്​ മാസം പിന്നിട്ടു. അതിനിടെ ആൻലിയക്ക്​ മാനസികാസ്വാസ്​ഥ്യം ഉണ്ടായിരുന്നു എന്ന്​ തെളിയിക്കാൻ ഭർത്താവ്​ വ്യാജരേഖകളുണ്ടാക്കാൻ ശ്രമം നടത്തിയതായി പിതാവ്​ ​െഹെജനസ്​ നടത്തിയ അന്വേഷണത്തിൽ ക​ണ്ടെത്തി.

ബി.എസ്​സി നഴ്​സായിരുന്ന ആൻലിയ നേരത്തെ ജിദ്ദ നാഷനൽ ആശുപത്രിയിൽ ജോലി ചെയ്​തിരുന്നു. അധ്യാപികയാവാനുള്ള മോഹമാണ്​ എം.എസ് സിക്ക്​ പഠിക്കാൻ ബംഗളരുവിൽ പോവാൻ കാരണം. പഠനത്തിലും ജോലിയിലും മിടുക്കിയായിരുന്ന മകളെ മാനസികരോഗിയാണെന്ന്​ മുദ്ര കുത്തി കേസ്​ തേയ്​ച്ചുമായ്​ച്ചുകളയാൻ ഭർത്താവും ബന്ധപ്പെട്ടവരും ശ്രമിക്കുന്നു എന്നാണ് ​ൈഹെജനസി​​​​െൻറ പരാതി. അറസ്​റ്റ്​ ചെയ്യാൻ നിരവധി ശക്​തമായ തെളിവുകൾ ഉണ്ടായിട്ടും പൊലീസ്​ ആരുടെയോ സമ്മർദ്ദത്തിന്​ വഴങ്ങി കേസ്​ വലിച്ചു നീട്ടുകയാണ്​. ഇതിനിടെ പ്രതികൾക്ക്​ രക്ഷപ്പെടാനാവും. മകൾ ഏതായാലും നഷ്​ടപ്പെട്ടു. അവളെങ്ങനെ മരിച്ചു എന്ന സത്യം കണ്ടെത്തണം. ആത്​മഹത്യയാണെങ്കിൽ അതിന്​ കാരണക്കാരായ പ്രതികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണം -പിതാവ്​ ഹൈജനിസും മാതാവ്​ ലീലാമ്മയും പറയുന്നു.

പൊലീസ്​ കേസ്​ ശരിയായ രീതിയിൽ അന്വേഷിക്കുമെന്ന്​ പ്രതീക്ഷിച്ചാണ്​ നാട്ടിൽ പരാതി പറയാതിരുന്നത്​. കേസ്​ കാരണം ജോലിസ്​ഥലത്തേക്ക്​ തിരിച്ചു വരുന്നതിന്​ തടസ്സം വരുമെന്നും കരുതി. കേസ്​ അട്ടിമറിയുമെന്ന്​ മനസ്സിലായതിനെ തുടർന്ന്​ എറണാകുളത്തെ അഡ്വ. മധുസൂദനൻ മുഖേന ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്​.​ പൊലീസിന്​ അന്വേഷിച്ച്​ സത്യം കണ്ടെത്താനാവുന്നില്ലെങ്കിൽ സി.ബി. ​െഎയെ ഏൽപിക്കണമെന്ന്​ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് ^ഹൈജിനസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsanliya deathanliya murderanliya suicide
News Summary - anliya death family accuses husband's family-gulf news
Next Story