Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടര ലക്ഷത്തോളം ബലിമൃഗങ്ങളെ എത്തിച്ചു
text_fieldsbookmark_border
ജിദ്ദ: ബലിയറുക്കാനായി 2,38,574 കാലികളെ ജിദ്ദയിൽ എത്തിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മൃഗപരിശോധന പൂർത്തിയാക്കി. ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി സുഡാൻ, ജിബൂത്തി രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത കാലികളെയാണ് പരിശോധിച്ചത്. 2,17,265 ആടുകളെയും 103 ഒട്ടകങ്ങളെയും സുഡാനിൽനിന്നും 20,704 ആടുകളെയും 502 ഒട്ടകങ്ങളെയും ജിബൂത്തിയിൽനിന്നുമാണ് ഇറക്കുമതി ചെയ്തത്. ബലിമൃഗങ്ങൾ രോഗമുക്തവും ന്യൂനതകളില്ലാത്തതാണെന്നും ഉറപ്പുവരുത്താനാണ് പരിശോധന. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ മക്കയിലേക്ക് കാലികളെ കൊണ്ടുപോകൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രക്കിൽ കയറ്റി മക്കയിലെത്തുന്നതുവരെയും നിരീക്ഷിക്കും. പ്രാദേശിക മാർക്കറ്റുകളിൽനിന്ന് മക്കയിലേക്ക് കൊണ്ടുവരുന്ന കാലികളെ പരിശോധിക്കാനും ജിദ്ദ, ജമൂം അല്ലീത് എന്നിവിടങ്ങളിലെ ബ്രാഞ്ച് ഒാഫിസുകൾക്കു വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
