അനിൽ തങ്കപ്പെൻറ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും
text_fieldsദമ്മാം: അബ്ഖൈഖ് വാഹനാപകടത്തിൽ മരിച്ച മൂവാറ്റുപുഴ പടുത്തപ്പള്ളി വീട്ടിൽ അനിൽ തങ്കപ്പെൻറ മൃതദേഹം നാട്ട ിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാത്രി 10.45 ന് ദമ്മാമിൽ ഇത്തിഹാദ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. വ് യാഴാഴ്ച രാവിലെ 8.30 ന് കൊച്ചിയിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.
അനിലിെൻറ കോതമംഗലത്തെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് ശേഷം മൂവാറ്റുപുഴ രണ്ടാറ്റിൻ കരയിലെ ഭാര്യ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ വീട്ടുവളപ്പിൽ ഉച്ചക്ക് രണ്ട് മണിയോടെ സംസ്കരിക്കും. ജീവകാരുണ്യ പ്രവർത്തകയും അനിലിെൻറ ബന്ധുവുമായ മഞ്ജു മണിക്കുട്ടൻ, ഭാര്യസഹോദരൻ ജിബിൻ എന്നിവർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഒപ്പം മരിച്ച ഫിറോസ് ഖാെൻറ മൃതദേഹം കഴിഞ്ഞ ദിവസം ദമ്മാമിൽ ഖബറടക്കുകയും, സിയാദിെൻറ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുകയും ചെയ്തിരുന്നു.
അനിലിെൻറ പേരിൽ കാർ ഉള്ളതിനാൽ എക്സിറ്റടിക്കാൻ തടസ്സം നേരിട്ടതാണ് നാട്ടിലെത്തിക്കുന്നതിൽ ഒരു ദിവസത്തെ താമസം നേരിട്ടത്. ചൊവ്വാഴ് ൈവകുന്നേരത്തോടെ അനിലിെൻറ സ്പോൺസറുടെ ഇടപെടലാണ് തടസ്സങ്ങൾ നീങ്ങിക്കിട്ടാൻ സഹായകമായത്. സഹാറ അൽ ജുൈബൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു അനിൽ തങ്കപ്പൻ. ജിഷയാണ് ഭാര്യ. അഭിമന്യു, അമേഗ അമേയ എനിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
