Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​നി​ൽ​കു​മാ​ർ...

അ​നി​ൽ​കു​മാ​ർ ക​രു​മാ​ട്ടി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​നി​ൽ​കു​മാ​ർ ക​രു​മാ​ട്ടി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​നി​ൽ​കു​മാ​ർ ക​രു​മാ​ട്ടി​ന്​ റി​യാ​ദ്​ കേ​ളി മ​ല​സ്​ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് കൈ​മാ​റു​ന്നു

റി​യാ​ദ്: 21 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ ഉ​ല​യ യൂ​നി​റ്റ് അം​ഗം അ​നി​ൽ​കു​മാ​ർ ക​രു​മാ​ട്ടി​ന് യൂ​നി​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ളി​യു​ടെ സാം​സ്‌​കാ​രി​ക വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​നി​ൽ ഗാ​യ​ക​നും നി​ര​വ​ധി മ​ത്സ​ര​വേ​ദി​ക​ളി​ൽ വി​ധി​ക​ർ​ത്താ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ്. യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​നി​ൽ കു​മാ​ർ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഫി​റോ​സ് ത​യ്യി​ൽ, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജ​വാ​ദ് പ​രി​യാ​ട്ട് , ഏ​രി​യ ട്ര​ഷ​റ​ർ സ​ജി​ത്ത്, ഏ​രി​യ ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ, യൂ​നി​റ്റ് ട്ര​ഷ​റ​ർ നി​യാ​സ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം അ​നി​ൽ കു​മാ​റി​ന് കൈ​മാ​റി. സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി സ്വാ​ഗ​ത​വും അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil Kumarfarewell
News Summary - Anil Kumar sent a play trip to Karu Matty
Next Story